ലോക ആന്റി മൈക്രോബിയൽ റെസിസ്റ്റന്‍റ് വാരാചരണത്തോടനുബന്ധിച്ച് പാലക്കാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്  നടത്തി

ആന്റിബയോട്ടിക് സാക്ഷര കേരളം ആരോഗ്യസുരക്ഷിത കേരളം എന്ന സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്.

New Update
awareness class

പാലക്കാട്: ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം, ദേശീയ ആരോഗ്യ ദൗത്യം, മുതലമട കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ആന്റി മൈക്രോബിയൽ റെസിസ്റ്റന്റ് (എഎംആർ)
വാരാചരണത്തോടനുബന്ധിച്ച് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്  നടത്തി. 

Advertisment

ആന്റിബയോട്ടിക് സാക്ഷര കേരളം ആരോഗ്യസുരക്ഷിത കേരളം എന്ന സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്.

awareness class conducted

ഹയർസെക്കൻഡറി വിഭാഗം സീനിയർ അധ്യാപകൻ സജിത്ത് ആൻറണി അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.എം.ആർ ജില്ലാ നോഡൽ ഓഫീസർ ഡോ. അനീഷ് സേതുമാധവൻ ആൻറിബയോട്ടിക്കുകളുടെ ശരിയായ വിനിയോഗം എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തു. 

ഏകാരോഗ്യം എന്ന വിഷയത്തെക്കുറിച്ച് ആർദ്രം മിഷൻ ജില്ലാ നോഡൽ ഓഫീസർ ഡോ. അനൂബ് റസാഖ്,  മുതലമട കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഗണേഷ് ബാബു എന്നിവർ ക്ലാസ് എടുത്തു. 

മുതലമട കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ അരുൺരാജ്, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ രജീന രാമകൃഷ്ണൻ, ഹയർ സെക്കൻഡറി വിഭാഗം അധ്യാപകൻ സൽജിത്ത് എന്നിവർ സംസാരിച്ചു. 

ഹയർസെക്കൻഡറി വിഭാഗത്തിലെ 150 ഓളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റുചൊല്ലി. 

awareness class conducted-2

ആൻറിബയോട്ടിക്കുകളുടെ ശരിയായ വിനിയോഗം സംബന്ധിച്ച് സംസ്ഥാന തലത്തിൽ ഇറക്കിയിട്ടുള്ള 10 സന്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ പരിപാടിയിൽ പ്രദർശിപ്പിച്ചു.

ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്ന ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) അവബോധ വാരാചരണമായ നവംബര്‍ 18 മുതല്‍ 24 വരെ ശക്തമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. 

'ഇപ്പോള്‍ പ്രവര്‍ത്തിക്കുക: വര്‍ത്തമാനം സംരക്ഷിച്ചാല്‍, ഭാവി സുരക്ഷിതമാകും' (Act Now: Protect Our Present, Secure Our Future) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. 

ആന്റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗത്തിനെതിരെ ഇപ്പോള്‍ തന്നെ നടപടി സ്വീകരിച്ചാല്‍ ഭാവി ആരോഗ്യകരമാക്കാം എന്ന ആശയമാണ് ഇതിലൂടെ നല്‍കുന്നത്. 

ആന്റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗം മൂലം ഉണ്ടാകുന്ന ആന്റിബയോട്ടിക് പ്രതിരോധം ആര്‍ജിച്ച അണുബാധകളെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയാണ് ഈ വാരാചരണത്തിന്റെ ലക്ഷ്യം.

Advertisment