Advertisment

ചെർപ്പുളശ്ശേരി ബെവ്കോ ഔട്ട്‍ലെറ്റിൽ മോഷണം: 40ൽ അധികം മദ്യക്കുപ്പികളും 20,000 രൂപയും നഷ്ടപ്പെട്ടു, തറയിൽ രക്തക്കറ

New Update
liquor

പാലക്കാട്:പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ കവര്‍ച്ച. 40ലധികം മദ്യകുപ്പികളും 20,000 രൂപയും മോഷണം പോയി. ഇന്നലെ രാത്രിയാണ് കവര്‍ച്ച നടന്നത്.

മദ്യം വിതരണം ചെയ്യുന്ന കൗണ്ടര്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് പ്രതികളെ കണ്ടെത്താനാണ് ശ്രമം.

മോഷ്ടാവിന്റെതെന്ന് സംശയിക്കുന്ന രക്തക്കറ തറയിലുണ്ട്. 10 വര്‍ഷം മുന്‍പ് ചെര്‍പ്പുളശ്ശേരിയിലെ ബെവ്‌കോയില്‍ മോഷണം നടന്നിരുന്നു. ആ സംഭവത്തില്‍ ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.

Advertisment