/sathyam/media/media_files/2024/12/20/iNGHnvlH6xMJUWTNJT9K.jpg)
പാലക്കാട് : കല്‍പ്പാത്തിപ്പുഴയിലെ ടോയ്ലറ്റ് ബ്ലോക്ക് പരമ്പരാഗത സെപ്റ്റിക്‍ ടാങ്കില്‍ നിന്നും ബയോഡയജസ്റ്റര്‍ സംവിധാനത്തിലേക്ക് മാറിയത് നഗരത്തിലെ ജലമലിനീകരണം തടയുന്നതിലെ സുപ്രധാന ചുവടുവെയ്പ്പാണ്.
പുഴ ആശ്രയിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസകരമാകുന്ന ഈ പദ്ധതി പൂര്‍ത്തീകരിച്ച് ഫ്രണ്ട്സ് ഓഫ് ഭരതപ്പുഴ പാലക്കാട് നഗരസഭയ്ക്ക് കൈമാറി.
സെപ്റ്റിക്‍ ടാങ്കിലെ മലിനജലം പുഴയില്‍ ജല മലിനീകരണത്തിന് കാരണമാകുന്നതിന്റെ അടിസ്ഥാനത്തിലാണ് പുഴ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്ന സംഘടന എന്ന നിലയ്ക്ക് ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ ഈ ദൗത്യം ഏറ്റെടുത്തത്.
ഇതിന് മുന്‍പ് പുഴക്കടവുകളിലെ പ്ലാസ്റ്റിക്‍ മാലിന്യ കൂമ്പാരങ്ങളെ വേര്‍തിരിച്ച് നഗരസഭയെ ഏല്‍പ്പിച്ചിരുന്നു. മാത്രമല്ല, വെളിച്ചത്തിന്റെ അഭാവം മൂലം മാലിന്യ നിക്ഷേപ കേന്ദ്രമൊകുന്ന കുണ്ടമ്പല കടവില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നു.
പുഴ സംരക്ഷണത്തില്‍ പ്രദേശവാസികളുടേയും, നഗരത്തിലെ വിദ്യാര്‍ത്ഥികളുടേയും നിരന്തരമായ പരിശ്രമങ്ങള്‍ക്ക് പിന്തുണയായി എത്തിയ ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴയ്ക്കും, പ്രസിഡന്റ് മെട്രോമാന്‍ ഇ ശ്രീധരന്‍ സാറിനും കല്‍പ്പാത്തി ഈസ്റ്റ് വാര്‍ഡ് കൗണ്‍സിലര്‍ നന്ദി രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us