കിഴായൂർ ഇ.എം.എസ് സ്മാരക കലാസമിതി വായനശാലയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും രക്തദാന സേന രൂപീകരണവും നടന്നു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്‌: കിഴായൂർ ഇ.എം.എസ് സ്മാരക കലാസമിതി വായനശാലയുടെ നേതൃത്വത്തിൽ റെഡ് ഈസ് ബ്ലഡ് കേരള, പാലക്കാട് ജില്ലാ കമ്മിറ്റിയും തൃശൂർ ഐ.എം.എ.ബ്ലഡ് ബാങ്കുമായി സഹകരിച്ചു കൊണ്ട് രക്തദാന ക്യാമ്പും, രക്തദാന സേന രൂപീകരണവും കിഴായൂർ ഗവ.യു.പി. സ്കൂളിൽ വച്ചു നടത്തി.

Advertisment

ജില്ലാപഞ്ചായത്ത് മെമ്പർ എ.എൻ നീരജ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ ഒ. ലക്ഷമിക്കുട്ടി, ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷൻ എൻ.രാജൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ കെ. ആനന്ദവല്ലി , റെഡ് ഈസ് ബ്ലഡ് കേരള സംസ്ഥാന പ്രസിഡൻ്റ് കെ.പ്രഖിൽ പട്ടാമ്പി, ജില്ലാസെക്രട്ടറി സി.സുരേഷ് ബാബു, കോർഡിനേറ്റർമാരായ സി. സാജിത , കെ.മനോജ്, ഐ.എം.എ പ്രതിനിധി ഡോക്ടർ ബാലഗോപാൽ, പി.എം. രാജേഷ് ബാബു എന്നിവർ ആശംസകൾ നേർന്നു. എ.എസ്. വിജയൻ അധ്യക്ഷനായി. കെ. ബാലചന്ദ്രൻ സ്വാഗതവും കെ.മധുസൂദനൻ നന്ദിയും പറഞ്ഞു.

Advertisment