പാലക്കാട്: 1948 ൽ പാർലമെൻറ് പാസാക്കി 1952 മുതൽ നിലവിൽ വന്ന എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് പദ്ധതിയിൽ രാജ്യത്തെ എല്ലാ തൊഴിലാളികൾക്കും അംഗത്വം നൽകുകയും പെൻഷൻ പദ്ധതി നടപ്പിലാക്കുകയും ഇ പി എഫ് പദ്ധതി തൊഴിലാളികൾക്ക് ഗുണകരമാകുന്ന തരത്തിൽ കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തണമെന്നും ബി എം എസ് ജില്ലാ പ്രസിഡണ്ട് സലീം തെന്നിലാപുരം ആവശ്യപ്പെട്ടു.
ബിഎംഎസ് ദേശീയപ്രക്ഷോഭത്തിൻ്റെ ഭാഗമായി ബി എം എസ് ജില്ലാകമ്മിറ്റി പി എഫ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
86 ലക്ഷം പെൻഷൻകാരുള്ള ഇ പി.എഫിൽ ആയിരവും അതിൽ താഴെയും രൂപ പെൻഷൻ വാങ്ങുന്ന 38 ലക്ഷത്തിലധികം വരുന്ന തൊഴിലാളികളുടെ ദുരിതം മാറ്റാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിഎംഎസ് സംസ്ഥാന സെക്രട്ടറി വി. രാജേഷ്,സംസ്ഥാന സമിതി അംഗങ്ങളായ എസ്. രാജേന്ദ്രൻ പി.കെ.രവീന്ദ്രനാഥ്, ജില്ലാ സെക്രട്ടറി കെ.രാജേഷ് ജില്ലാ ജോയിൻ സെക്രട്ടറി ആർ. ഹരിദാസ്,ജില്ലാ ട്രഷർ വി. ശരത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.രമേഷ്, എം.അനന്ദൻ തുടങ്ങിയവർ സംസാരിച്ചു.