മെഡിക്കൽ വിതരണ രംഗത്ത് തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തണം: ബി എം എസ്

New Update
G

പാലക്കാട്: ജില്ലയിലെ ഹോൾസെയിൽ & റീട്ടെയിൽ മെഡിക്കൽ വിതരണ രംഗത്ത് പ്രവർത്തിച്ചു വരുന്ന ജീവനക്കാർക്ക് തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ലിവിംഗ് വേജസ് നടപ്പാക്കണമെന്നും പാലക്കാട് ജില്ലാ വാണിജ്യ വ്യവസായ മസ്ദൂർ സംഘം ജനറൽ സെക്രട്ടറി പി.കെ. ബൈജു ആവശ്യപ്പെട്ടു.

Advertisment

ബി എം എസി ൻ്റെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് ഡിസംബർ മാസത്തിൽ നടക്കുന്ന മഹാസമ്പർക്കയജ്ഞത്തിൻ്റെ ഭാഗമായി മെഡിക്കൽ വിതരണ രംഗത്തെ ജീവനക്കാരുടെ ജില്ലാ കൺവെൻഷനും മെഗാ മെമ്പർഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെഡിക്കൽ വിതരണ രംഗത്ത് കടുത്ത തൊഴിൽ ചൂഷണമാണ് നടക്കുന്നതെന്നും ഇതിനായി തൊഴിലുടമകൾ സംഘടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ തൊഴിൽ നിയമങ്ങൾ അനുസരിക്കാതെ ചൂഷക വർഗ്ഗമായി തൊഴിലുടമകൾ മാറുന്നത് അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ബി എം എസ് ജില്ലാ ഓഫീസിൽ വച്ചു നടന്ന കൺവെൻഷനിൽ യൂണിയൻ ജില്ലാ പ്രസിഡൻറ് ടി. കുമരേശൻ അദ്ധ്യക്ഷത വഹിച്ചു. ഇ.പി സുനിൽ, കെ. സുരേഷ്കുമാർ, വി.കൃഷ്ണപ്രസാദ്, എൻ.കെ കൃഷ്ണനുണ്ണി, സി. ശബരിഗിരീശൻ എന്നിവർ സംസാരിച്ചു.

Advertisment