/sathyam/media/media_files/pkMRtzrG7HmxmibLQl9I.jpg)
പാലക്കാട്: കുടുംബങ്ങൾ സമൂഹത്തിന് സംസ്കാര ബോധമുള്ള ഒരു തലമുറയെ സംഭാവന ചെയ്യുന്ന കേന്ദ്രങ്ങളായി മാറണമെന്ന് ആർ എസ് എസ് പ്രാന്തകാര്യകാരി സദസ്യൻ എ.ആർ മോഹൻ ആവശ്യപ്പെട്ടു.
ബിഎംഎസ് 70-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പാലക്കാട് ജില്ലാ സമിതി അംഗങ്ങളുടെ കുടുംബ സംഗമം പാലക്കാട് ടോപ്പ് ഇൻ ടൗൺ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവ തലമുറ ആത്മസംഘർഷവും അരക്ഷിതാവസ്ഥയും നേരിടുന്ന ഈ കാലഘട്ടത്തിൽ കുടുംബങ്ങൾ സന്തോഷ കേന്ദ്രവും സംരക്ഷണ കേന്ദ്രവും ആയി മാറി ഭാരത യുവത്വത്തിന് ദിശാബോധം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/media_files/54ufjFUqJ0xkWyO8fYgB.jpg)
ജില്ലാ പ്രസിഡൻ്റ് സലിം തെന്നിലാപുരം അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ വിവിധമേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ആർ.എസ്.എസ്. വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരം, ബി എം എസ് സംസ്ഥാന ട്രഷറർ സി ബാലചന്ദ്രൻ, സംസ്ഥാന സെക്രട്ടറിമാരായ സിബി വർഗ്ഗീസ്, വി.രാജേഷ്, ജില്ലാ സെക്രട്ടറി കെ.രാജേഷ്, ജോ.സെക്രട്ടറി കെ.രാജേശ്വരി എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us