Advertisment

ജന്തുക്കളിലെ രോഗപ്രതിരോധത്തിനായുള്ള ബ്രുസല്ലോസ് കുത്തിവെപ്പിന് പാലക്കാട് ജില്ലയിൽ തുടക്കം

author-image
ജോസ് ചാലക്കൽ
New Update
V

പാലക്കാട്: ജന്തുക്കളിലെ രോഗപ്രതിരോധത്തിനായുള്ള ബ്രുസല്ലോസ് കുത്തിവെപ്പിന് ജില്ലയിൽ തുടക്കമായി. ആദ്യ ഘട്ടത്തിൽ പശു എരുമ വിഭാഗത്തിൽ പെടുന്ന 5500 എണ്ണത്തിനാണ് കുത്തിവെപ്പ് നടത്തുന്നത്. 

Advertisment

കേന്ദ്ര സംസ്ഥാന സർക്കാറുകൾ സംയുക്തമായാണ് ജന്തുരോഗ നിവാരണത്തിനായുള്ള ബ്രൂസല്ലോസ് കുത്തിവെപ്പ് നടത്തുന്നത്. 

കുത്തിവെപ്പിന്റെ ജില്ലതല ഉദ്ഘാടനം അകത്തേ തറ ക്ഷിരോൽ പാദക സഹകരണ സംഘ ഹാളിൽ നടന്നു. പിപിഇ കിറ്റ് ധരിച്ച് സുരക്ഷാ മുൻകരുതലോടെയാണ് കുത്തിവെപ്പ് നടത്തുന്നത്.

H

4 മുതൽ 8 മാസം വരെയുള്ള പശു, എരുമ, കുട്ടികൾക്കാണ് കുത്തിവെപ്പ് നടത്തുന്നത്. കുത്തിവെപ്പിലൂടെ രോഗപ്രതിരോധ ശേഷി ആർജിക്കുന്നതും മരണനിരക്ക് കുറയുന്നതും ക്ഷീരകർഷകർക്ക് ആശ്വാസമാണെന്ന് കോർഡിനേറ്റർ ഡോ. രാധാകൃഷ്ണൻ പറഞ്ഞു. 

എപിഡമിയോളജിസ്റ്റ് ഡോ. ശരണ്യ, വെറ്റിനറി സർജൻമ ഡോ. അശ്വതി എന്നിവർ നേതൃത്വം നൽകി.

Advertisment