ബാങ്കുകളിലെ ദിവസ വേതനക്കാരെ സ്ഥിരപ്പെടുത്തണം, വേതനവും വർദ്ധിപ്പിക്കണം: ബിടിഇഎഫ്

New Update
G

പാലക്കാട്‌: ബാങ്കുകളിലെ ദിവസ വേതനക്കാരെ സ്ഥിരപ്പെടുത്തണമെന്നും, വേതനം വർദ്ധിപ്പിക്കണമെന്നും ബാങ്ക് ടെമ്പററി എംപ്ലോയീസ് ഫെഡറേഷൻ പാലക്കാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 

Advertisment

കേരളാ ബാങ്ക് റീജിയണൽ ഓഫീസ് ഹാളിൽ നടന്ന സമ്മേളനം അഡ്വ: കെ.ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡണ്ട് അഡ്വ:കെ. വി. ജോർജ്ജ്, ബെഫി ഖിലേന്ത്യാ വൈസ് പ്രസിഡണ്ട് സജി വർഗ്ഗീസ്, ജില്ലാ സെക്രട്ടറി എ.രാമദാസ്, ജില്ലാ പ്രസിഡണ്ട് കെ.സി. പ്രവീൺ, ജില്ലാ ജോയിന്റ് സെക്രട്ടറി വി.പി.ഷീന, ബിടിഇഎഫ് ജില്ലാ സെക്രട്ടറി പി.ബാലൻ എന്നിവർ സംസാരിച്ചു. 

വനിതാ ജീവനക്കാരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു.

ബിടിഇഎഫ് ജില്ലാ പ്രസിഡണ്ട് സി.എൻ.പാർവ്വതി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിന് വി. പ്രേമകുമാരി സ്വാഗതവും ശ്രുതി നന്ദിയും പറഞ്ഞു.

Advertisment