കേബിൾ ടിവി ഓപ്പറേറ്റർമാരുടെയും കെ എസ് ഇ ബി ഓഫീസർമാരുടെയും സംയുക്തയോഗം നടത്തി

കൊടുമ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നയോഗത്തിൽ പാലക്കാട് ഇലക്ട്രിക്കൽ ഡിവിഷൻ  എക്സിക്യൂട്ടീവ് എൻജിനീയർ ശ്രി.രാമ പ്രകാശ് കെ.വി. അദ്ധ്യക്ഷത വഹിച്ചു.

New Update
cable tvv.jpg

പാലക്കാട് : കെ എസ് ഇ ബി എൽ പാലക്കാട് ഇലക്ട്രിക്കൽ സർക്കിളിന് കീഴിലുള്ള 
കേബിൾ ടിവി ഓപ്പറേറ്റർമാരുടെയും കെ എസ് ഇ ബി ഓഫീസർമാരുടെയും സംയുക്തയോഗം നടത്തി. പാലക്കാട് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ശ്രീ. ബൈജു കെ കെ ഉദ്ഘാടനം ചെയ്തു. കൊടുമ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നയോഗത്തിൽ പാലക്കാട് ഇലക്ട്രിക്കൽ ഡിവിഷൻ  എക്സിക്യൂട്ടീവ് എൻജിനീയർ ശ്രി.രാമ പ്രകാശ് കെ.വി. അദ്ധ്യക്ഷത വഹിച്ചു.

Advertisment

ചിറ്റൂർ ഇലക്ട്രിക്കൽ ഡിവിഷൻ കുമാരി. സുചിത്ര കെ വി , ആലത്തൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീ. സി. വി. പ്രേംരാജ്, മറ്റ് ക്യോബിൾ ഓപ്പറേറ്റർമാരുടെ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. കേബിൾ ടിവി ഓപ്പറേറ്റർ മാർക്ക് ടാഗിംങ് പൂർത്തീകരിക്കുവാനുള്ള സമയപരിധി ജനുവരി 30 വരെ നീട്ടിയതായും,
അനധികൃതമായി ഉപയോഗിക്കുന്ന കേബിളുകൾ  ഫെബ്രുവരി ഒന്നു മുതൽ കെഎസ്ഇബി നീക്കം ചെയ്യുന്നതാണെന്നും  കൂടാതെ കെഎസ്ഇബി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ ഉപയോഗിച്ചിട്ടുള്ള കേബിളുകൾ മൂലം പൊതുജനങ്ങൾക്കും, ജീവനക്കാർക്കും സംഭവിക്കാവുന്ന അപകടങ്ങൾ അതാത് കേബിൾ ടിവി ഓപ്പറേറ്റർമാർക്ക് ആയിരിക്കും പരിപൂർണ്ണ ഉത്തരവാദിത്വം എന്നും യോഗ യോഗ തീരുമാനമായി  ഡെപ്യൂട്ടി ചീഫ് എൻജിനീയർ ശ്രി. ബൈജു. കെ കെ  അറിയിച്ചു

palakkad
Advertisment