/sathyam/media/media_files/2025/06/01/KdEye8vkNbsNBi5IFefe.jpeg)
ചെർപ്പുളശ്ശേരി : അപൂർവ്വങ്ങളിൽ അപൂർവ്വമായി കന്നിപ്രസവത്തിൽ ലഭിച്ച 4 ആൺ കൺമണികൾ നാളെ ക്ലാസ് മുറികളിലേക്ക്.
ചളവറ കുന്നത്ത് മുഹമ്മദ് മുസ്തഫയുടെ ഭാര്യ ദേശമംഗലം സ്വദേശിനി മുബീനക്കാണ് അവൂർവ്വങ്ങളിൽ അപൂർവ്വമായി 2021 ലെ ആദ്യ പ്രസവത്തിൽ 4 ആൺകുഞ്ഞുങ്ങളെ ഒരുമിച്ച് ലഭിച്ചത്. അതും 4 ആൺ തരികൾ.
അയാൻ ആദം, അസാൻ ആദം, ഐസിൻ ആദം, അസ്‌വിൻ ആദം എന്നീപേരുകളും കുട്ടികൾക്ക് നൽകി. ആദ്യമാസങ്ങളിലെ പരിശോധനയിൽ തന്നെ നാലു കുഞ്ഞുങ്ങളുണ്ടെന്ന് ഡോക്ടർമാർ മാതാപിതാക്കളെ അറിയിച്ചിരുന്നു.
പിന്നീട് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. അബ്ദുൾ വഹാബിൻ്റെ പരിചരണയിലായിരുന്നു.
തുടർന്നുള്ള ചികിത്സയിൽ 2021 ജനുവരി 16 നാണ് ശസ്ത്രക്രിയയിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുത്തത്. അയാൻ ആദം, അസാൻ ആദം, ഐസിൻ ആദം, അസ്‌വിൻ ആദം എന്നീപേരുകളാണ് കുട്ടികൾക്ക് നൽകിയിരുന്നത്.
ചളവറയിലെ ക്രസൻറ് പബ്ലിക്ക് സ്കൂളാണ് 4 പേർക്കും പ്രവേശനം നൽകിയിരിക്കുന്നത്. 4 പേരിൽ രണ്ട് പേർക്ക് എൽ കെ ജി മുതൽ ഏഴാം ക്ലാസ്സ് വരെ പഠനം സൗജന്യവുമാക്കിയിരിക്കുന്നു.