Advertisment

പൗരത്വ ഭേദഗതി നിയമം: പ്രധിഷേധ ജ്വാല സംഗമം നടത്തി പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി

author-image
ജോസ് ചാലക്കൽ
New Update
pradhishedham4.jpg

പാലക്കാട്  : പൗരത്വ ഭേദഗതി നിയമം  നടപ്പിലാക്കുന്നതിനുള്ള    കേന്ദ്ര

സർക്കാരിന്റെ തീരുമാനത്തിനെതിരെ  പാലക്കാട് ബ്ലോക്ക് കോൺഗ്രസ്

കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ അഞ്ചു വിളക്കിനു സമീപം പ്രധിഷേധ

ജ്വാല സംഗമം നടത്തി . 

സംഗമം യു ഡി എഫ് നിയോജക മണ്ഡലം  ചെയർമാൻ സുധാകരൻ

പ്ലാക്കാട്ട് ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി വി

സതീഷ് അദ്ധ്യക്ഷം   വഹിച്ച പരിപാടിയിൽ  നേതാക്കളായ ചീങ്ങനൂർ മനോജ് ,

പ്രജീഷ് പ്ലാക്കൽ , നഗര സഭാ അംഗങ്ങളായ എ കൃഷ്ണൻ , ബി സുഭാഷ് , മിനി ബാബു

, സുജാത , വി മോഹനൻ , എച് മുബാറക്ക് , കെ കരുണാകരൻ ,മണ്ഡലം കോൺഗ്രസ്

കമ്മിറ്റി പ്രസിഡന്റുമാരായ എസ്  സേവിയർ ,എസ്  എം താഹ , രമേശ് പുത്തൂർ , പി എസ് വിബിൻ, നിഖിൽ , അയ്യപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു .

Advertisment