പാലക്കാട്: വ്യാപാര വാണിജ്യ മേഖലയിൽ കൂടുതൽ ഇടപെടാൻ സിഐടിയു ശ്രമിക്കണമെന്ന് സിപിഎം ജില്ല സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. അവകാശങ്ങൾ വേണമെങ്കിലും സമരത്തിനൊപ്പം തൊഴിലാളികൾ നിൽക്കാത്തത് തൊഴിൽ നഷ്ടമാവുമെന്ന ഭയം കൊണ്ടാണെന്നും ഇ.എൻ സുരേഷ് ബാബു.
വ്യാപാര വാണിജ്യ മേഖല തൊഴിലാളികൾ സിഐടിയു വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ കലക്ടറേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ.എൻ സൂരേഷ് ബാബു.
തൊഴിലാളി ചൂഷണം കൂടുതൽ നടക്കുന്ന മേഖലയാണ് വ്യാപാര വാണിജ്യ മേഖല. തൊഴിലാളി സംരക്ഷണത്തിനായി സർക്കാർ നിയമമുണ്ടെങ്കിലും നടപ്പിലാവുന്നുണ്ടൊയെന്ന് പരിശോധിക്കപ്പെടുന്നില്ല.
തൊഴിലാളി സംരക്ഷണത്തിനായി സിഐടിയു ഇറങ്ങിയാൽ സ്ഥാപനം പൂട്ടിക്കാൻ സിഐടിയു ഇറങ്ങിയെന്ന പ്രചരണമാണ് വ്യാപക മാവുന്നത്. ക്ഷേമ നിധിയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു. യൂണിയൻ പ്രസിഡണ്ട് എം ഹംസ അദ്ധ്യക്ഷത വഹിച്ചു. ടികെ നൗഷാദ്, കൃഷ്ണകുമാർ, രവി ചെറുതറ, പിജി രാമദാസ് എന്നിവർ സംസാരിച്ചു.