/sathyam/media/media_files/YhnmZbra1claZeagDVzc.jpg)
പാലക്കാട്: കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന് മാത്രമല്ല രാജ്യത്തെ മതനിരപേക്ഷ പ്രസ്ഥാനങ്ങൾക്കെല്ലാം നേതൃത്വം കൊടുത്തുകൊണ്ട്, സമവായത്തിലൂടെ എല്ലാ കക്ഷികളെയും ഒരുമിച്ച് നിർത്തി വർഗ്ഗീയ രാഷ്ട്രീയത്തിനെതിരായി പട പൊരുതിയ കരുത്തനായ സഖാവിനെയാണ് നമുക്ക് നഷ്ടമായത്.
പാർലമെൻ്റിൽ അദ്ദേഹം നടത്തിയ പ്രസംഗങ്ങളും, പ്രവർത്തനങ്ങളും ഏറെ പ്രശംസനിയമായിരുന്നു. വളരെ ചെറുപ്പം മുതൽ തന്നെ വിപ്ലവപ്രസ്ഥാനത്തോപ്പം നിന്ന സഖാവ്, രാഷ്ട്രിയത്തിന് അതിതമായി വ്യക്തിബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധാലുവായിരുന്നു.
ഇൻഡ്യാ മുന്നണിയുടെ രൂപീകരണത്തിന് നേതൃത്വം കൊടുത്തു കൊണ്ട്, വിവിധ കക്ഷികളെ ഒന്നിച്ച് നിർത്തുന്നതിന് സ: യെച്ചൂരി നടത്തിയ പ്രവർത്തനം അവിസ്മരണീയമാണ്.
'പകരക്കാരനില്ലാത്ത അമരക്കാരൻ' എന്ന വിശേഷണം അന്വർത്ഥമാക്കിയ നേതാവായിരുന്നു സ:സീതാറാം യെച്ചൂരി എന്നും നൈസ് മാത്യൂ അനുസ്മരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us