New Update
/sathyam/media/media_files/2025/05/03/NOxgRzCYfXhjGvsNq5gI.jpg)
മലമ്പുഴ: മലമ്പുഴ നവോദയ വിദ്യാലയത്തിനു സമീപം കാത്തിരക്കടവ് കൊട്ടേക്കാട് പുഴ പാലം പരിസരത്ത് തീവണ്ടിയിടിച്ച് ഒമ്പത് പശുക്കൾ ചത്തു. ശനിയാഴ്ച്ച പുലർച്ചെ 12 മണിയോടെയാണ് അപകടം ഉണ്ടായതെന്ന് കരുതുന്നു.
Advertisment
മലമ്പുഴ പോലീസ്, റെയിൽവേ അധികൃതർ, മൃഗ ഡോക്ടർ എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
അലക്ഷ്യമായി കാലികളെ അഴിച്ചു വിട്ടഉടമക്കെതിരെ കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു. ചത്ത പശുക്കൾക്ക് ഇൻഷൂറൻസ്തുക ലഭിക്കാൻ സാധ്യതയില്ലെന്ന് മൃഗ ഡോക്ടർ പറഞ്ഞു.