New Update
/sathyam/media/media_files/6avDsJa950V3J7uIi8iE.jpg)
പാലക്കാട്: സർവ്വധർമ്മ സമഭാവന കൂട്ടായ്മയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവൻ രചിച്ച വിശ്വ പ്രാർത്ഥന ദൈവദശകത്തിന്റെ പഠന പദ്ധതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
Advertisment
ശ്രീനാരായണഗുരു മഹാസമാധി ദിനത്തിൽ പാലക്കാട് യാക്കര വിശ്വേശ്വര ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ശ്രീനാരായണ ധർമ്മാശ്രമം പ്രസിഡണ്ട് സ്വാമി നാരായണ ഭക്താനന്ദ ക്ഷേത്രം പ്രസിഡണ്ട് വി.ജി.സുകുമാരന് ദൈവദശകം ഫലകം നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
കൂട്ടായ്മ ചെയർമാൻ തലശ്ശേരി ജി സുധാകർ അധ്യക്ഷനായിരുന്നു. ജന: സെക്രട്ടറി സന്തോഷ് മലമ്പുഴ, ട്രഷറർ വി ചന്ദ്രൻ മണലി, ക്ഷേതം സെക്രട്ടറി വി.ഗോപാലകൃഷ്ണൻ, പി.ടി.വേലായുധൻ, എം. സതീഷ് കുമാർ, വി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us