മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

New Update
deseased not identified

പാലക്കാട്: നവംബര്‍ 21 ന് രാത്രി 10 മണിക്ക് പാലക്കാട് ബൈപ്പാസ് റോഡിന് സമീപം അവശ നിലയില്‍ കണ്ടെത്തി, ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടയാളെ ഇനിയും തിരിച്ചറിഞ്ഞില്ല. 

Advertisment

65 വയസ് പ്രായം തോന്നിക്കുന്ന പുരുഷനാണ് മരണപ്പെട്ടത്. സംഭവത്തില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് വിവരങ്ങള്‍ അറിയുന്നവര്‍ താഴെ നല്‍കിയ നമ്പറുകളില്‍ അറിയിക്കണമെന്ന് സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. 

ഫോണ്‍: 9497987147 ( ടൗണ്‍ നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ്), 9497980633 (ടൗണ്‍ നോര്‍ത്ത് സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ്).

Advertisment