ദേശീയ ഡോക്ടർ ദിനം: സീനിയർ ചേംബർ ഡോ. ഗുജ്‌റാലിനെ ആദരിച്ചു

New Update
G

പാലക്കാട്‌: മുൻ വെസ്റ്റ് ബംഗാൾ മുഖ്യ മന്ത്രിയും പൊതുജന ആരോഗ്യ വിദഗ്ദനുമായ ഡോ. ബി. സി. റോയിയുടെ സ്മരണാർത്ഥം ആചരിക്കുന്ന ദേശീയ ഡോക്ടർ ദിനത്തിൽ സീനിയർ ചേംബർ ഇന്റർനാഷണൽ പാലക്കാട് ലിജിയന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത പോലീസ് സർജൻ ആയിരുന്ന ഡോ. പി. ബി.ഗുജ്‌റാലിനെ ആദരിച്ചു.

Advertisment

"സൗഖ്യ കരങ്ങൾ, കരുതലുള്ള ഹൃദയങ്ങൾ" (Healing Hands, Caring Hearts) എന്നതാണ് ഈ വർഷത്തെ വിഷയം. മൃതദേഹങ്ങളോട് മാത്രമല്ല അവയോടൊപ്പം എത്തുന്നവരോട് പോലും കരുതൽ കാണിക്കുന്ന ഡോ. ഗുജ്‌റാൽ ഡോക്ടർമാരുടെ സമൂഹത്തിനു തന്നെ മാതൃകയാണ്‌. 

സിനിയർ ചേംബർ പ്രസിഡന്റ്‌ അഡ്വ. പി. പ്രേംനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സീനിയർ ചേംബർ മുൻ ദേശീയ വൈസ് പ്രസിഡന്റ് പ്രൊഫ. എ. എം. മുഹമ്മദ്‌ ഇബ്രാഹിം, സെക്രട്ടറി ആർ. ജയ പ്രകാശ്, വൈസ് പ്രസിഡന്റ് ജാഫർഅലി, ട്രഷറർ പി.വിനോദ് കുമാർ, ഡോ. സന്ധ്യ ഗുജ്‌റാൽ എന്നിവർ സംസാരിച്ചു. ഡോ. പി. ബി. ഗുജ്‌റാൽ മറുപടി പ്രസംഗം നടത്തി.

Advertisment