New Update
/sathyam/media/media_files/2025/12/03/documentary-shooting-2025-12-03-14-25-54.jpg)
പാലക്കാട്: ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമിയുടെ ആത്മീയ ജീവിതപഥവും ശിവഗിരിമഠത്തിന്റെ നവോത്ഥാന ദൗത്യവും ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്ററി 'ദി പാത്ത് ഓഫ് വിഷന്‍ (The Path of Vision)' ചാലക്കുടി ഗായത്രി ആശ്രമത്തിൽ വച്ച് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി സ്വിച്ച് ഓൺ നിർവഹിച്ചു ചിത്രീകരണം ആരംഭിച്ചു. മുഖ്യാഥിതിയായി നിർമ്മാതാവ് ഗോകുലം ഗോപാലൻ പങ്കെടുത്തു.
Advertisment
സിനിമാ സംവിധായകൻ മനോജ് പാലോടൻ സംവിധാനം നിർവഹിക്കുന്ന 75 മിനിറ്റ് ദൈർക്യത്തിൽ ഒരുക്കുന്ന ഈ ഡോക്യൂമെന്ററി നിർമ്മിക്കുന്നത് ഷിനു ബി കൃഷ്ണനാണ്. സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പ്രകാശ് ഉള്ളിയേരി സംഗീതവും വി എസ് പ്രമോദ് രചനയും നിർവഹിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us