ലയൺസ് ക്ലബ്ബിന്‍റെ ക്ലോത്ത് ബാങ്ക് പദ്ധതിയിലേയ്ക്ക് ലയൺസ് ക്ലബ്ബ് ഓഫ് പാലക്കാടിന്‍റെ നേതൃത്വത്തിൽ വസ്ത്രങ്ങൾ കൈമാറി

ക്ലബ്ബ് പ്രസിഡന്റ് പി. ബൈജു ഡിസ്ട്രിക്റ്റ് കോ-ഓർഡിനേറ്റർ ആർ. പിതാമ്പരന് വസ്ത്ര ക്കെട്ടുകൾ നൽകി ഉദ്ഘാടനം ചെയ്തു. 

author-image
ജോസ് ചാലക്കൽ
New Update
dressUntitled3rahul

പാലക്കാട്: ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് പദ്ധതിയുടെ ഭാഗമായ ക്ലോത്ത് ബാങ്കിലേക്ക് ലയൺസ് ക്ലബ്ബ് ഓഫ് പാലക്കാടിന്റെ നേതൃത്വത്തിൽ വസ്ത്രങ്ങൾ കൈമാറി. 

Advertisment

ക്ലബ്ബ് പ്രസിഡന്റ് പി. ബൈജു ഡിസ്ട്രിക്റ്റ് കോ-ഓർഡിനേറ്റർ ആർ. പിതാമ്പരന് വസ്ത്ര ക്കെട്ടുകൾ നൽകി ഉദ്ഘാടനം ചെയ്തു. 


ചാർട്ടർ പ്രസിഡന്റ് ആർ.ബാബു സുരേഷ്, ട്രഷറർ ടി മനോജ് കുമാർ, കമ്മ്യൂണിറ്റി അസസ്മെന്റ് കോ-ഓർഡിനേറ്റർ കെ.രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. 

അംഗങ്ങളിൽ നിന്നും ശേഖരിച്ച എണ്ണൂറിലധികം വസ്ത്രങ്ങളാണ് ക്ലോത്ത് ബാങ്കിലേക്ക് കൈമാറിയത്.