പരിസ്ഥിതി ലോല നിർണ്ണയം, പാലക്കാട് ജില്ലയിലെ കൂടുതൽ ജനവാസമേഖലകൾ ഉൾപെട്ടു - കിഫ

New Update
palakkad kifa1.jpg

പാലക്കാട് : സംസ്ഥാന സർക്കാരിൻറ്റെ 'കാലാവസ്ഥാ വ്യതിയാന വകുപ്പ്' പുറത്തിറക്കിയ 'പരിസ്ഥിതി സംവേദ പ്രദേശങ്ങളുടെ'  (ESA) ലിസ്റ്റനുസരിച്ചുള്ള മാപ്പിൽ  (കസ്തൂരിരംഗൻ റിപ്പോർട്ട്) ജില്ലയിലെ ഒട്ടുമിക്ക   വില്ലേജ് കളിലും ജനവാസമേഖലകൾ ഉൾപ്പെട്ട് വന്നിട്ടുള്ളതായി കിഫ പാലക്കാട് ജില്ല കമ്മിറ്റി .
 
16-12-2023 ന് സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവും പ്രകാരം  ജില്ലയിലെ 13 വില്ലേജുകളാണ്  പശ്ചിമഘട്ടത്തിൻറ്റെ ഭാഗമായ പരിസ്ഥിതി സംവേദ മേഖല (ESA) പരിധിയിൽ ഉൾപ്പെട്ടുവന്നിട്ടുള്ളത്.
 ഇതിൽത്തന്നെ  പ്രത്യേകമായ ഒരു സംരക്ഷണം ആവശ്യമില്ലാത്ത മേഖലകളാണ് കൂടുതലും ഉൾപ്പെടുത്തിയിട്ടുള്ളതും.  

Advertisment

ഇവിടങ്ങളിലെ ജനവാസ മേഖലകളും, കൃഷിയിടങ്ങളും ഉൾപെടുത്തികൊണ്ട് ഇപ്പോൾ വന്നിരിക്കുന്ന   ESA സംബന്ധിക്കുന്ന പുതിയ നിർദ്ദേശങ്ങൾ  ജനങ്ങളുടെ സാധാരണ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കെ,  ബന്ധപ്പെട്ട  പഞ്ചായത്തുകൾ   ഈ വിഷയത്തിൽ അടിയന്തിര മായി ഇടപെട്ടുകൊണ്ട് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്ന KML ഫയൽ (Shape File) സാങ്കേതിക വിദഗദ്ധരുടെയും, വില്ലേജ്, കൃഷി, റവന്യു വകുപ്പുകളുടെയും കൂട്ടായ സ്ഥലപരിശോധനയിൽ ജനവാസമേഖലകളിൽ ഇ എസ് എ യുടെ അതിർത്തി  കൃത്യമായി ഗ്രൗണ്ടിൽ മാർക്ക് ചെയ്യുകയും, ജനവാസമേഖലകൾ ഉൾപ്പെട്ട് വന്നിട്ടുള്ളവ പൂർണ്ണമായി ഒഴിവാക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീക്കരിക്കുകയും ചെയ്തില്ലെങ്കിൽ  അത്തരം മേഖലകളിൽ സാധാരണ ജനജീവിതം താറുമാറാകുകയും, വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിയും വരും.  

kifa pkd1.jpg

  പരിസ്ഥിതി സംവേദ പ്രദേശങ്ങൾ നിശ്ചയിച്ചുകൊണ്ട്  കാലാവസ്ഥാ വ്യതിയാന വകുപ്പ് പഞ്ചായത്തിനെ ബോധിപ്പിച്ച്  തീരുമാനമെടുക്കാൻ 16-12-2023 ന്  ജില്ലാ കളക്ടർക്ക് അയച്ചിരുന്ന KML ഫയൽ (Shape File) ഒട്ടുമിക്ക പഞ്ചായത്തുകളിലും ഇപ്പോൾ ലഭ്യമായി തുടങ്ങിയിട്ടേയുള്ളൂ. പലപഞ്ചായത്തുകളിലും ഇനിയും ലഭ്യമായിട്ടുമില്ല. ESA സംബന്ധിച്ച തീരുമാനമെടുക്കാൻ കേന്ദ്രം അനുവദിച്ച സമയപരിധി 2023 ജനുവരിയിൽ അവസാനിച്ചതിനെ തുടർന്ന് സർക്കാർ മൂന്ന് മാസം  കൂടി സമയം നീട്ടിനൽകാൻ ആവശ്യപ്പെട്ടതിൻറ്റെ കാലാവധി ഈ ഏപ്രിൽ  30 ന് അവസാനിച്ചിരുന്നു.
         
ESA വിജ്‍ഞാപനവുമായി ബന്ധപ്പെട്ട് രൂപീകരിക്കുവാൻ 2021 ൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ജില്ലാതല പരിശോധനാ സമിതി ഇതുവരെ രൂപീകരിക്കുകയോ, പ്രദേശിക ഭരണസംവിധാനത്തിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലാത്ത സ്ഥിതിക്ക്, സർക്കാർ ഏകപക്ഷീയമായി ഇപ്പോൾ പുറത്തിറക്കിയിരുന്ന ESA മാപ്പിൻറ്റെ ആധികാരികതയും ചോദ്യം ചെയ്യപ്പെടുകയാണ്. 

പശ്ചിമഘട്ട സംരക്ഷണത്തിൻറ്റെ മറവിൽ പരിസ്ഥിതി സംവേദ പ്രദേശങ്ങൾ നിശ്ചയിച്ചുകൊണ്ട്   ജനവാസ മേഖലയും, കൃഷിഭൂമിയും വനമാക്കിമാറ്റാനുള്ള അദൃശ്യ ശക്തികളുടെ ശുപാർശകൾ സർക്കാർ തള്ളിക്കളയണമെന്ന് ,കിഫ പാലക്കാട് ജില്ലാ പ്രസിഡൻറ്റ് സണ്ണി കിഴക്കേക്കര വാർത്താക്കുറിപ്പിൽ അറിയിച്ചു.

Advertisment