/sathyam/media/media_files/2025/07/08/untitledaganp-2025-07-08-09-19-45.jpg)
പാലക്കാട്: ജെയ്നിമേട് ഇഎസ്ഐ ആശുപത്രിയിലെ എക്സ്റെ യൂണിറ്റ് പ്രവർത്തിപ്പിക്കാൻ വേണ്ട നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ കേരളകോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ. ശിവരാജേഷ് ആവശ്യപ്പെട്ടു.
വർഷങ്ങൾക്ക് മുൻപ് കഞ്ചിക്കോട്ടെ പ്രീകോട്ട് മില്ല് എന്ന സ്വകാര്യ കമ്പനിയാണ് എക്സ്റെ യൂണിറ്റിന് വേണ്ട ധനസഹായം നൽകിയത്.
ചെറിയ അറ്റകുറ്റ പണികൾ ചെയ്താൽ പ്രവർത്തന സജ്ജമാകും അതിന് തയ്യാറാവുന്നില്ല, മാത്രമല്ല ആവശ്യത്തിനുള്ള ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവും ഇവിടെ ഉണ്ട്.
ദിവസങ്ങളോളം രാത്രിയും, പകലും വിവിധ മേഖലകളിൽ ജോലി ചെയ്ത് ഒരു നിശ്ചിത തുക ഇ എസ് ഐ ക്ക് നൽകിയിട്ടും, ജില്ലയിലെ ദൂര സ്ഥലങ്ങളിൽ നിന്ന് ഇവിടെ വരുന്ന രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭിക്കുന്നില്ലെന്നും, ശാശ്വതമായി ഇതിന് പരിഹാരം വേണമെന്നും കെ. ശിവരാജേഷ് സമിതി യോഗത്തിൽ പാലക്കാട് തഹസീൽദാർ മുൻപാകെ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് വിശദമായി തയ്യാറാക്കിയ നിവേദനം മുഖ്യമന്ത്രി, വി. കെ. ശ്രീകണ്ഠൻ എം പി.രാഹുൽ മാങ്കു ട്ടത്തിൽ എം എൽ എ, ജില്ലാ കളക്ടർ എന്നിവർക്ക് നൽകുമെന്നും ശിവരാജേഷ് പറഞ്ഞു.