പാലക്കാട് വാഹന പരിശോധനയില്‍ അസം സ്വദേശികളില്‍ നിന്നും 2 കിലോ കഞ്ചാവ് പിടികൂടി

New Update
Cannabis seized from palakkad

പാലക്കാട്: തദ്ദേശതെരഞ്ഞെടുപ്പ്, ക്രിസ്മസ്- ന്യൂ ഇയർ പ്രമാണിച്ചുള്ള തീവ്ര വാഹനപരിശോധനയിൽ കാഞ്ഞിക്കുളം സത്രംകാവിൽ മുണ്ടൂർ - മണ്ണാർക്കാട് റോഡിൽ പറളി എക്സൈസ് ഇൻസ്പെക്ടർ ശ്രീലതയും പാർട്ടിയും നടത്തിയ വാഹന പരിശോധനയിൽ പാലക്കാട് ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സിൽ നിന്നും 2 കിലോ ഗ്രാം ഉണക്ക കഞ്ചാവ് പിടികൂടി.

Advertisment

അസം സ്വദേശികളായ ദിൽദാർ ഹുസൈൻ, ഗുൽജാർ ഹുസൈൻ എന്നിവരെ കഞ്ചാവ് കടത്തിക്കൊണ്ടുവന്നതിന് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മൻസൂർ അലി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ സുനിൽകുമാർ, ഫൈസൽ റഹ്മാൻ, 
വനിതാ സിവിൽ എക്സൈസ് ഓഫീസർ സ്മിത, ഡ്രൈവർ ബാബു എന്നിവർ പരിശോധനയില്‍ പങ്കെടുത്തു.

Advertisment