New Update
/sathyam/media/media_files/2025/10/20/farmer-suicide-2025-10-20-16-00-54.jpg)
പാലക്കാട്: അട്ടപ്പാടിയിൽ തണ്ടപ്പേര് ലഭിക്കാത്തതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അഗളി വില്ലേജ് ഓഫീസറുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്.
Advertisment
അട്ടപ്പാടി ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ എസ്. ശ്രീജിത്ത് ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ഈ പരാമർശമുള്ളത്.
ഇരട്ടകുളം സ്വദേശിയായ കൃഷ്ണസ്വാമിയാണ് സ്വന്തം കൃഷിയിടത്തിൽ തൂങ്ങിമരിച്ചത്.
തണ്ടപ്പേര് ലഭിക്കാനായി കഴിഞ്ഞ ആറ് മാസമായി ഭർത്താവ് വില്ലേജ് ഓഫീസിൽ കയറി ഇറങ്ങുകയായിരുന്നു എന്നും റവന്യൂ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും കൃഷ്ണസ്വാമിയുടെ ഭാര്യ കമലത്താണ് ആരോപിച്ചിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us