ബംഗാളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് അധികാരം ഉറപ്പെന്ന് അഭിഷേക് ബാനർജി. ബി​ജെ​പി പാ​മ്പാ​ണ്, അ​വ​രെ അ​ടു​പ്പി​ക്ക​രു​തെന്നും മുന്നറിയിപ്പ്. ഭരണഘടനയെ മാറ്റാൻ ശ്രമിക്കുന്നവരെ അധികാരത്തിൽ എത്തിക്കരുതെന്നും അ​ഭി​ഷേ​ക്

New Update
1767442993

കോ​ൽ​ക്ക​ത്ത: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ത​ന്നെ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് പാ​ർ​ട്ടി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് ബാ​ന​ർ​ജി. മ​മ​ത​യ്ക്ക് വേ​ണ്ടി സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ വോ​ട്ട് ചെ​യ്യു​മെ​ന്നും അ​ഭി​ഷേ​ക് അ​വ​കാ​ശ​പ്പെ​ട്ടു.

Advertisment

"ബി​ജെ​പി പാ​ന്പാ​ണ്. അ​വ​ർ സ്നേ​ഹ​ത്തോ​ടെ അ​ടു​ത്ത് കൂ​ടും. എ​ന്നി​ട്ട് കൊ​ത്തു​ക​യും ചെ​യ്യും. അ​തു​കൊ​ണ്ട് അ​വ​രെ ഒ​രി​ക്ക​ലും അ​ടു​പ്പി​ക്ക​രു​ത്. അ​വ​ർ ഭ​ര​ണ​ത്തി​ലെ​ത്തി​യാ​ൽ സം​സ്ഥാ​ന​ത്തെ ത​ക​ർ​ക്കും.'-​അ​ഭി​ഷേ​ക് പ​റ​ഞ്ഞു.

"തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ങ്ങ​ൾ ബി​ജെ​പി​ക്ക് മ​റു​പ​ടി കൊ​ടു​ക്ക​ണം. ബം​ഗാ​ളി​ൽ അ​വ​ർ​ക്ക് ഒ​രി​ക്ക​ലും അ​ധി​കാ​ര​ത്തി​ലെ​ത്താ​നാ​കി​ല്ലെ​ന്ന് അ​വ​രെ മ​ന​സി​ലാ​ക്കി കൊ​ടു​ക്ക​ണം.'-​സം​സ്ഥാ​ന​ത്തെ വോ​ട്ട​ർ​മാ​രോ​ട് അ​ഭി​ഷേ​ക് ആ​വ​ശ്യ​പ്പെ​ട്ടു.

അ​ലി​പു​ർ​ദ്വാ​റി​ലെ ടി​എം​സി​യു​ടെ റാ​ലി​ക്കി​ടെ​യാ​യി​രു​ന്നു അ​ഭി​ഷേ​കി​ന്‍റെ പ്ര​തി​ക​ര​ണം. ഭ​ര​ണ​ഘ​ട​ന​യെ മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment