പാലക്കാട്: പാലക്കാട് റെയിൽവെ സംരക്ഷണ സേന ക്രൈം ഇൻറലിജൻസ് വിഭാഗവും എക്സൈസ് സർക്കിൾ പാലക്കാടും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 29 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു.
പിടിച്ചെടുത്ത കഞ്ചാവിന് 15 ലക്ഷത്തോളം രൂപ വില വരും. സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.
ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗം ഇൻസ്പെക്ടർ എൻ കേശവദാസിന്റെയും അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എം എൻ സുരേഷ് ബാബുവിൻ്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.
ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗം ഇൻസ്പെക്ടർമാരായ ദീപക്, എ പി അജിത്ത് അശോക്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ എം ഷിജു, ഹെഡ് കോൺസ്റ്റബിൾ മാരായ എൻ അശോക്, അജീഷ് ഒ കെ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ശ്രീജി ബി ജെ എക്സൈസ് പ്രിവന്റി ഓഫീസർ പ്രസാദ് കെ സിവിൽ എക്സൈസ് ഡ്രൈവർ കണ്ണദാസൻ എന്നിവരും ഉണ്ടായിരുന്നു.