New Update
/sathyam/media/media_files/2025/06/18/Untitledmodikarnikum-4134dde2.jpg)
കപ്പൂർ: കപ്പൂർ പഞ്ചായത്തിലെ ജി.എച്ച്.എസ്.എസ് കുമരനല്ലൂരിൽ സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു. പി.ടി.എ പ്രസിഡണ്ട് വി.കെ മനോജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ഗ്രൂപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
Advertisment
ഉദ്ഘാടന സമ്മേളനത്തിൽ വൈസ് പ്രസിഡണ്ട് കെ.വി ആമിനക്കുട്ടി, ബ്ലോക്ക് മെമ്പർ കെ.വി ബാലകൃഷ്ണൻ, വാർഡ് മെമ്പർ മുംതാസ്, പ്രിൻസിപ്പൽ ബീന, ഹെഡ്മാസ്റ്റർ വിനോദ് കുമാർ, പി.രാജീവ്, മാധവൻ കുട്ടി, സാബിത്, വി. സൈനുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിൽ എസ്എച്ച്ഒ ശ്രീനിവാസൻ സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സ്റ്റാഫ് സെക്രട്ടറി ബിന്ദു നന്ദി പറഞ്ഞു.