/sathyam/media/media_files/2026/01/15/fire-2026-01-15-19-09-34.jpg)
പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി കു​ട​ലൂ​രി​ൽ ആ​ക്രി ഗോ​ഡൗണിൽ വ​ൻ തീ​പി​ടി​ത്തം. ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ​യാ​യി​രു​ന്നു ആ​ക്രി ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.
ട​യ​ര്‍ ക​ത്തി​യ​താ​ണ് തീ​പി​ടി​ത്തത്തിന് കാരണമെന്നാണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും വ​ലി​യ രീ​തി​യി​ൽ തീ​യും പു​ക​യും ഉ​യ​ര്‍​ന്ന​തി​നാ​ൽ മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് ഷൊ​ര്‍​ണൂ​രി​ൽ നി​ന്നും പ​ട്ടാ​മ്പി​യി​ൽ നി​ന്നും കൂ​ടു​ത​ൽ അ​ഗ്നി​ശ​മ​ന സേ​ന യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.
തൊ​ഴി​ലാ​ളി​ക​ൾ ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​യ സ​മ​യ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 50ൽ ​അ​ധി​കം തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന​ത്. തീ​പി​ടു​ത്ത​ത്തി​ൽ ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. സ്ഥ​ല​ത്ത് ഇ​പ്പോ​ഴും അ​ഗ്നി​ശ​മ​ന സേ​ന തു​ട​രു​ന്നു​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us