പാലക്കാട്: പെൻസിൽ മുനയിൽ ഏറ്റവും കൂടുതൽ സമയം റഗ്ബി ബോൾ കറക്കിയതിന് ഗിന്നസ് റെക്കോർഡ് ലഭിച്ച പാലക്കാട് സ്വദേശി അർജുൻ പി.പ്രസാദിനെ സീനിയർ ചേംബർ ഇന്റർനാഷണൽ പാലക്കാട് ലീജിയൻ ആദരിച്ചു.
ജപ്പാൻകാരനായ റൈസൂക്കേ കനൊകയുടെ പേരിലുള്ള പതിനഞ്ചു മിനിട്ടും പതിനേഴു സെക്കന്റ്മുള്ള റെക്കോർഡ് ഭേദിച്ച് ഇരുപത് മിനിട്ടും പതിനൊന്നു സെക്കൻഡും നിർത്താതെ കറക്കിയതിനാണ്ഇന്ത്യൻ ബാങ്ക് പാലക്കാട് ശാഖ മാനേജർ കൂടിയായ അർജുൻ.പി.പ്രസാദ് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയത്.
ഇതിന് മുൻപ് പെൻസിൽ മുനയിൽ ഏറ്റവും കൂടുതൽ സമയം ഫുട്ബോൾ കറക്കിയതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോ ർഡ്സ്, ലിംക ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിലും അർജുൻ പി. പ്രസാദ് സ്ഥാനം പിടിച്ചിട്ടുണ്ട്.
സീനിയർ ചേംബർ ഇന്റർനാഷണൽ പാല ക്കാട് ലീജിയൻ പ്രസിഡന്റ് അഡ്വ.പി.പ്രേംനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സീനിയർ ചേംബർ മുൻ ദേശീയ പ്രസിഡന്റ് ബി.ജയരാജൻ, ദേശീയ കോർഡിനേറ്റർ പ്രൊഫ.എ.മുഹമ്മദ് ഇബ്രാഹിം, മുൻ പ്രസിഡന്റ് അഡ്വ.ജി.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ആർ.ജയപ്രകാശ് സ്വാഗതവും ട്രഷറർ പി.വിനോദ് കുമാർ നന്ദിയും പറഞ്ഞു.