മലമ്പുഴ: വളരെ ബുദ്ധിമുട്ടി മലമ്പുഴ പഞ്ചായത്തിന്റെ പതിമൂന്ന് വാർഡിലേയും റോഡരുകിലെ മാലിന്യം വൃത്തിയാക്കുന്നു. എന്നാൽ നാട്ടുകാരിൽ ചിലർ വീണ്ടും വഴിയോരത്തും മറ്റും വീണ്ടും മാലിനും കൊണ്ടെറിയുന്നു. നാം ഓരോരുത്തരും നന്നായാലേ നാടു നന്നാവൂ. ഇത് പറയുന്നത് മലമ്പുഴ ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾ.
മലമ്പുഴ ഗ്രാമ പഞ്ചായത്ത് ഓഫീസ്പരിസരം വൃത്തിയാക്കുമ്പോഴാണ് അവർ ഇതു പറഞ്ഞത്. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി നല്ലൊരു തുക പിഴ ഈടാക്കണമെന്നും സിസി ടി വി ക്യാമറ സ്ഥാപിച്ചും, മാലിന്യം വലിച്ചെറിയുന്നത് കണ്ടാൽ ഫോട്ടോയെടുത്ത് പഞ്ചായത്ത് അധികൃതർക്ക് അയച്ചു കൊടുക്കാൻ നാട്ടുകാരും തയ്യാറാവണമെന്നും ഹരിത കർമ്മ സേനാംഗങ്ങൾ പറഞ്ഞു. വൃത്തിയാക്കൽ പരിപാടിക്ക് സരിത, അജിത എന്നിവർ നേതൃത്യം നൽകി.