ശക്തമായ മഴയിൽ റോഡിൽ കോൺഗ്രീറ്റ് ചെയ്തത് ഒഴുകിപ്പോയി.

author-image
ജോസ് ചാലക്കൽ
Updated On
New Update
malampuzha congreat1.jpg

മലമ്പുഴ: കഴിഞ്ഞ ദിവസം  ഉണ്ടായ ശക്തമായ മഴയിൽ, തെരഞ്ഞെടുപ്പു കാലത്ത് ചെയ്ത കോൺഗ്രീറ്റ് ഒഴുകിപ്പോയി. മലമ്പുഴ പാമ്പുവളർത്തൽ കേന്ദ്രത്തിനു മുന്നിലെ റോഡിനു നടുവിലൂടെ വാട്ടർ അതോ റട്ടി കുഴിച്ച ചാലുമൂടിയ കോൺഗ്രീറ്റാണ് ഒലിച്ചു പോയത്. രണ്ടു വർഷം മുമ്പാണ് ചാൽ കോരിയത്.

Advertisment

മെറ്റലും പാറപ്പൊടിയുമുപയോഗിച്ച് മൂടിയെങ്കിലും വാഹനങ്ങൾ പോകുമ്പോൾ മെറ്റൽ തെറിച്ചു പോയി ചാലിന്റെ ആഴം കൂടിയ സാഹചര്യത്തിലായിരുന്നു കോൺഗ്രീറ്റ് പണി ചെയ്തത്. ശരിയാംവിധം നിർമ്മാണ സാമഗ്ര ഹികൾ ഉപയോഗിച്ചീട്ടില്ലെന്നും വാഹനങൾ പോകുമ്പോൾ അധികം വൈകാതെ തന്നെ പൊട്ടിപ്പൊളിഞ്ഞു പോകുമെന്നും നാട്ടുകാർ ആരോപിച്ചിരുന്നു. ഇനിയെങ്കിലും ഉറപ്പോടെ പണിയണമെന്ന് നാട്ടുകാർ പറഞ്ഞു.

Advertisment