ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു

ഇരുവരും സംസാരിക്കുന്നതിനിടെ തർക്കമാകുകയും  റോബിൻ ശില്പയെ ടാപ്പിംഗ് കത്തി കൊണ്ട് കുത്തുകയായിരുന്നു.

New Update
Indian

പാലക്കാട്: ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. ടാപ്പിംഗ് കത്തി ഉപയോഗിച്ചാണ് കുത്തി പരിക്കേൽപ്പിച്ചത്. ചീനിക്കപ്പാറ കുണ്ടംപൊട്ടി സ്വദേശിനി ശില്പ (24)യെയാണ് ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചത്. ഇന്ന് പുലർച്ചെ പാലക്കാട് തച്ചമ്പാറയിലാണ് സംഭവം നടന്നത്.

Advertisment

ഇരുവരും സംസാരിക്കുന്നതിനിടെ തർക്കമാകുകയും  റോബിൻ ശില്പയെ ടാപ്പിംഗ് കത്തി കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശില്പയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ റോബിനെ കല്ലടിക്കോട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Advertisment