സാമൂഹ്യ പ്രതിബദ്ധത ഏതൊരു സംരംഭത്തിന്റെയും വിജയം: യുജിഎസ് ചെർപ്പുളശ്ശേരിയിൽ മന്ത്രി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

New Update

ചെർപ്പുളശ്ശേരി: പുത്തനാല്‍ ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന അർബൻ ഗ്രാമീൺ സൊസൈറ്റി ഗോൾഡ് ലോൺ മൂന്നാം വാർഷികാഘോഷവേളയിൽ,ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായി ചെർപ്പുളശ്ശേരി ടൗണിലെ അവിട്ടം ടവറിലേക്ക് പ്രവർത്തനം മാറ്റുന്നതിന്റെ ഉദ്ഘാടനം കേരള രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു.

Advertisment

സമൂഹത്തെ സഹായിക്കുക എന്നത്, തൊഴിലിനും വ്യാപാരത്തിനുമൊപ്പം സാമൂഹിക ഉത്തരവാദിത്തത്തിൻ്റെ ഒരു രൂപമാണ്. ചെർപ്പുളശ്ശേരിയുടെ സ്വപ്നങ്ങൾക്ക് വിശ്വാസത്തിന്റെ കയ്യൊപ്പ് ചാർത്തി കൂടുതൽ മികച്ച പ്രവർത്തനങ്ങളുമായി തിളങ്ങാൻ ഈ സ്ഥാപനത്തിന് കഴിയട്ടെയെന്ന് മന്ത്രി പറഞ്ഞു.

മണ്ണാർക്കാട് ആസ്ഥാനമായി കഴിഞ്ഞ നാല് വർഷത്തോളമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് രണ്ടു ജില്ലകളിലായി 13 ബ്രാഞ്ചുകളുണ്ട്. 

സാധാരണക്കാരന്റെ ദൈനംദിന സാമ്പത്തിക ആവശ്യങ്ങൾ വളരെ ചുരുങ്ങിയ സമയം കൊണ്ട് സാധ്യമാക്കുന്നതിലൂടെ ജനങ്ങളുടെ വലിയ സ്വീകാര്യത നേടിയെടുത്താണ് ഈ ധനകാര്യ സ്ഥാപനം മുന്നേറിക്കൊണ്ടിരിക്കുന്നത്. കാർഷിക മേഖലക്കും കച്ചവടമേഖലക്കും തുല്യപ്രാധാന്യമുള്ള ചെർപ്പുളശ്ശേരിയിൽ,ഈ രണ്ടു മേഖലയിൽ ഉള്ളവർക്കും പ്രയോജനകരമായ നിരവധി സ്കീമുകളും യു ജി എസ് ഒരുക്കിയിട്ടുണ്ട്.

പ്രമുഖ മദ്ദളവിദ്വാൻ ചെർപ്പുളശ്ശേരി ശിവൻ,പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഐ.എഫ്.എസ്.ഇ. ദേശീയ പുരസ്കാരജേതാവുമായ രാജേഷ് അടക്കാപുത്തൂർ എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.

ചെർപ്പുളശ്ശേരി മുൻസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ കമലം മുഖ്യാതിഥിയായി. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വ്യാപാരി നേതാക്കളും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.

ചടങ്ങിന് മുന്നോടിയായി കല്ലൂർ ഉണ്ണികൃഷ്ണൻ മാരാരും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം കോരിച്ചൊരിയുന്ന മഴയത്തും കാണികൾക്ക് ആവേശമായി.

അർബൻ ഗ്രാമീൺ സൊസൈറ്റി എംഡി അജിത്ത് പാലാട്ട് അധ്യക്ഷനായി. ഫാത്തിമ സുഹൈല.വി.കെ സ്വാഗതവും അഭിലാഷ് പാലാട്ട് നന്ദിയും പറഞ്ഞു.

Advertisment