/sathyam/media/media_files/2025/12/17/kalladikode-police-2025-12-17-13-25-29.jpg)
കല്ലടിക്കോട്: ശബരിമലയിൽനിന്നു വഴിതെറ്റിയെത്തിയ ഹൈദരാബാദ് സ്വദേശിയായ അയ്യപ്പഭക്തന് സഹായമായി കല്ലടിക്കോട് പോലീസ്. മറവിരോഗമുള്ള വെങ്കിടാചാരി(48)യെ പോലീസ് സംരക്ഷണമൊരുക്കി കുടുംബത്തെ ഏൽപ്പിച്ചു.
ഡിസംബർ അഞ്ചിനാണ് ഹൈദരാബാദിൽനിന്ന് സുഹൃത്തുക്കളോടൊപ്പം വെങ്കിടാചാരി ശബരിമല ദർശനത്തിനായി പുറപ്പെട്ടത്. പമ്പവരെ എത്തിയശേഷം ഇദ്ദേഹത്തെ കാണാതായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഈ വിവരം വെങ്കിടാചാരിയുടെ കുടുംബത്തെ അറിയിച്ച് അവർ മടങ്ങി.
പിന്നീട് ശനിയാഴ്ച കല്ലടിക്കോട് സ്റ്റേഷനു സമീപത്തു ക്ഷീണിച്ചനിലയിൽ ഇദ്ദേഹത്തെ കണ്ടു. കാര്യങ്ങൾ അന്വേഷിച്ചെങ്കിലും ഒന്നും ഓർമ്മയില്ലാത്ത അവസ്ഥയായിരുന്നു. തുടർന്ന് ലഭിച്ച ഒരു ഫോൺ നമ്പറിലൂടെയാണ് ഇദ്ദേഹത്തിെൻറ കുടുംബത്തെ കണ്ടെത്താനായത്.
മൂന്നുമക്കളും ഭാര്യയുമടങ്ങുന്ന കുടുംബമാണ് ഇദ്ദേഹത്തിനുള്ളത്. അവർ എത്തുന്നതുവരെ മുറി എടുത്തുകൊടുത്തും ഭക്ഷണം കൊടുത്തും പോലീസ് കൂടെനിന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us