ഒലവക്കോട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 3.070കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. മൂന്നാം നമ്പർ ഫ്ലാറ്റ് ഫോമിൻ്റെ മദ്ധ്യഭാഗത്തു നിന്നാണ് ഉടമസ്ഥനില്ലാത്ത നിലയിൽ കഞ്ചാവ് സൂക്ഷിച്ച ബാഗ് കണ്ടെത്തിയത്.
പാലക്കാട് എക്‌സൈസ് ഇൻസ്പെക്ടർ എസ് എസ് സച്ചിൻ്റെ നേതൃത്വത്തിലുള്ള സംഘവും , പാലക്കാട് റെയിൽവേ പോലീസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
കഞ്ചാവ് അടങ്ങിയ ബാഗിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്താൻ കഴിഞ്ഞില്ല. കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് രജിസ്ട്രർ ചെയ്തു. അന്വേഷണ സംഘത്തിൽ പ്രിവെന്റീവ് ഓഫീസർ ബെന്നി സെബാസ്റ്റ്യൻ, സിഇഒ മാരായ രതീഷ്, ബിജുലാൽ, ആതിര എന്നിവർ ഉണ്ടായിരുന്നു.