കേരളാ കോൺഗ്രസ്സ് (എസ്) 60ാം വാർഷികം ആഘോഷിച്ചു; സർക്കാരിനെതിരെ ബാലിശ വിവാദങ്ങൾ ഉയർത്തുന്ന പ്രതിപക്ഷം കേരളത്തിൻ്റെ ശാപമാണെന്ന് അഡ്വ.നൈസ് മാത്യു

New Update
V

പാലക്കാട്: കേരളാ കോൺഗ്രസ്സ് (എസ്) 60-ാം ജന്മദിനാഘോഷം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: നൈസ് മാത്യൂ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

Advertisment

പാലക്കാട് ഗ്രീൻ പാർക്ക് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.ശ്രീകുമാർ അദ്ധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ സണ്ണി എം.ജെ. മണ്ഡപത്തി കുന്നൽ, പ്രകാശൻ കൊല്ലങ്കോട്, എൻ. അമ്മുകുട്ടി അയനം പാടം, ബിനു മോൻ മാത്യു, സുഭാഷ് വലതല, കെ.ശ്രീജിത്ത്, ജോസ് ചാലക്കൽ എന്നിവർ പ്രസംഗിച്ചു.

ബിനു മോൻ മാത്യൂവിന് അംഗത്വo നൽകി കൊണ്ട് ജില്ലാതലഅംഗത്വ കാമ്പയിൻഅഡ്വ: നൈസ് മാത്യൂ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ

സാധാരണക്കാരുടെയും, പാവപ്പെട്ടവരുടെയും മനസ്സിൽ ഇടം നേടിയ ഇടതുപക്ഷ സർക്കാരിനെതിരെ ബാലിശ വിവാദങ്ങൾ ഉയർത്തുന്ന പ്രതിപക്ഷം കേരളത്തിൻ്റെ ശാപമാണെന്ന് അഡ്വ.നൈസ് മാത്യു പറഞ്ഞു.

Advertisment