എൽഡിഎഫിന് തിരിച്ചടിയായത് വികലമായ മദ്യനയം: പ്രൊഫ. ടി.എം രവീന്ദ്രൻ

New Update
akhila kerala madya nirodhana samithi

പാലക്കാട്: ഈ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അതിശക്തമായ തിരിച്ചടിയുണ്ടായതിൻ്റെ പ്രധാന കാരണം പിണറായി വിജയൻ സർക്കാരിൻ്റെ വികലമായ മദ്യനയമാണെന്നും ഈ തിരിച്ചടിയിൽ നിന്നും ശരിയായ പാഠമുൾക്കൊണ്ട് തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും കേരള മദ്യനിരോധന സമിതി സംസ്ഥാന ചീഫ് കോർഡിനേറ്റർ പ്രൊഫ. ടി. എം. രവീന്ദ്രൻ പ്രസ്താവിച്ചു.

Advertisment

മദ്യത്തിൻ്റെ ഉപയോഗം പടിയായി കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന ഇടത് സർക്കാർ കേരളത്തിൽ നൂറിരട്ടി മദ്യ വ്യാപനത്തിനാണ് തുടർച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ഇതിനെതിരേയുള്ള താക്കീതായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ "എൽഡിഎഫിന് വോട്ടില്ല" എന്ന കേരള മദ്യ നിരോധന സമിതിയുടെ സംസ്ഥാന വ്യാപക പ്രചരണമെന്നും വോട്ടർമാർ അത് ഉൾക്കൊണ്ടുവെന്നും അദ്ദേഹം പറഞ്ഞു. 

കേരള മദ്യ നിരോധന സമിതി പാലക്കാട് ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡൻ്റ് വിളയോടി വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. കേരള മദ്യനിരോധന സമിതി മഹിളാ വേദി സംസ്ഥാന പ്രസിഡൻ്റ് ഒ.ജെചിന്നമ്മ ടീച്ചർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. അഡ്വ. ജോൺ ജോസഫ് എലപ്പുള്ളിയിലെ ബ്രൂവറി സംബന്ധിച്ച കേസിൻ്റെ വിധി ന്യായം വിലയിരുത്തി.

ബ്രൂവറി സ്ഥാപിക്കാനുള്ള നീക്കം പൂർണ്ണമായും പിൻവലിക്കുംവരെ സമര പരിപാടികൾ തുടരാൻ തീരുമാനിച്ചു. പുതിയ ബ്രാണ്ടിക്ക് പേരിടൽ മൽസരം നടത്തുന്നത്  മദ്യത്തിൻ്റെ അതി വ്യാപനത്തിനുള്ള ആസൂത്രിത നീക്കമാണെന്നും ഇത് സർക്കാർ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.  

സംസ്ഥാന കൺവീനർ പി.വി. സഹദേവൻ, ജില്ലാ സെക്രട്ടറി ശിവദാസൻ. ആർ, സംസ്ഥാന - ജില്ലാ ഭാരവാഹികളായ മുഹമ്മദ് ബഷീർ. എം, ടി.എൻ. ചന്ദ്രൻ, ബാലൻ തൃത്താല, സിദ്ധാർത്ഥൻ. പി, അക്ബർ ബാദുഷ.എച്ച്, കാദർ മൊയ്തീൻ. കെ, ശ്രീനാഥ്. പി.ബി, കനകൻ പാടത്ത് വീട്, ശാന്തി നടരാജൻ, ഫാത്തിമ ടീച്ചർ, സുഭാഷ് കുമാർ . എം , അശോക്. സി.ബി. , ഉണ്ണി ചളവറ , മണികണ്ഠൻ. കെ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

Advertisment