Advertisment

വനമഹോത്സവത്തിന്റെ ഭാഗമായി നേര്‍ച്ചപ്പാറ തോട് പുനരുജ്ജീവന കര്‍മ്മ പരിപാടി, അട്ടപ്പാടി ചുരം റോഡ് ക്ലീനിങ് എന്നിവ സംഘടിപ്പിച്ചു

ആനമുളി വനസംരക്ഷണ സമിതി സെക്രട്ടറി എം.മുഹമ്മദ് സുബൈര്‍ സ്വാഗതവും വി.എസ്.എസ് പ്രസിഡന്റ് ടി.കെ ജുനൈസ് അദ്ധ്യക്ഷതയും വഹിച്ചു. മണ്ണാര്‍ക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍ സുബൈര്‍ വനമഹോത്സവ സന്ദേശം നല്‍കി. 

New Update
palakkad Untitledci

പാലക്കാട്: വനമഹോത്സവത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് വനവികസന ഏജന്‍സി, മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷന്‍, ആനമൂളി  വന സംരക്ഷണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്, കണ്‍സര്‍വേഷന്‍ വളണ്ടിയേഴ്‌സ്, സിവില്‍ ഡിഫന്‍സ് ടീം എന്നിവയുടെ സഹകരണത്തോടെ നേര്‍ച്ചപ്പാറ തോട് പുനരുജ്ജീവന കര്‍മ്മ പരിപാടി, അട്ടപ്പാടി ചുരം റോഡ് ക്ലീനിങ് എന്നിവ സംഘടിപ്പിച്ചു. 

Advertisment

നേര്‍ച്ചപ്പാറ തോടിന്റെ ഇരുവശങ്ങളിലും അത്തി, ഈറന്‍പന, കരിമ്പന  എന്നിവ നട്ടു. പരിസ്ഥിതി പ്രവര്‍ത്തകന്‍ പി.എം രാജന്‍ ശേഖരിച്ച ഈറന്‍പന വിത്തുകള്‍ ഉള്‍പ്പെടെ ആണ് വനത്തിന്റെ വിവിധ ഭാഗങ്ങളിലായി നട്ടത്. അട്ടപ്പാടി ചുരം റോഡ് പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവയും നടത്തി. 

പരിപാടി തെങ്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു സൂര്യകുമാര്‍ അത്തി തൈനട്ട് ഉദ്ഘാടനം ചെയ്തു. 

palakkad Untitledci

ആനമുളി വനസംരക്ഷണ സമിതി സെക്രട്ടറി എം.മുഹമ്മദ് സുബൈര്‍ സ്വാഗതവും വി.എസ്.എസ് പ്രസിഡന്റ് ടി.കെ ജുനൈസ് അദ്ധ്യക്ഷതയും വഹിച്ചു. മണ്ണാര്‍ക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍ സുബൈര്‍ വനമഹോത്സവ സന്ദേശം നല്‍കി. 

അഞ്ചാം വാര്‍ഡ് മെമ്പര്‍ സീനത്ത്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്) എന്‍. പുരുഷോത്തമന്‍, മണ്ണാര്‍ക്കാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ സുല്‍ഫീസ് ഇബ്രാഹിം, പി. കണ്‍സര്‍വേഷന്‍ വളണ്ടറി ലീഡര്‍ ഉണ്ണി വരദം, കാസിം തച്ചമ്പാറ, ബി എഫ് ഒ മാരായ സന്ധ്യ കെ.എസ് ,കെ കീപ്തി, വി.എസ്.എസ് കമ്മിറ്റി അംഗങ്ങളായ റഫീഖ്, ഇര്‍ഷാദ്,  എന്നിവര്‍ സംസാരിച്ചു. വി.എസ്.എസ് വൈസ് പ്രസിഡന്റ്  സജിത നന്ദി പറഞ്ഞു.

 

Advertisment