കെ.എം.സി.സി ആശയറ്റവരുടെ അഭയ കേന്ദ്രമെന്ന് സയ്യിദ് എസ് എം കെ തങ്ങൾ

New Update
6f8785e4-33b5-478a-a884-b4488c0e5786

ആലൂർ: ആശയറ്റവരുടെ അഭയ കേന്ദ്രമാണ് കെ എം സി സി യെന്ന് മുസ്ലിം ലീഗ് തൃത്താല മണ്ഡലം പ്രസിഡണ്ട് സയ്യിദ് എസ് എം കെ തങ്ങൾ. ജാതിമത കക്ഷി രാഷ്ട്രീയ ഭേദമന്യേ സകലർക്കും സഹായ ഹസ്തമായി നില കൊള്ളാൻ കഴിയുന്നു എന്നത് ചെറിയ കാര്യമല്ലെന്നും തങ്ങൾ കൂട്ടിചേർത്തു. 

Advertisment

ദുബൈ കെ എം സി സി സാമൂഹ്യ സുരക്ഷ പദ്ധതിയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃത്താല മണ്ഡലം വൈസ് പ്രസിഡണ്ടും വെൽഫെയർ സ്കീം കോഡിനേറ്ററുമായ നൂർ കെ പി അധ്യക്ഷത വഹിച്ചു. 

മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.അസീസ് , ദുബൈ കെ എം സി സി സംസ്ഥാന പ്രവർത്തക സമിതിയംഗം ഫൈസൽ തുറക്കൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി അഷ്‌റഫ് ചിറ്റപ്പുറം, അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ ആനക്കര, 

കെ എം സി സി ഭാരവാഹികളായ അബൂബക്കർ കപ്പൂർ, അനസ്‌ പട്ടിത്തറ, സാദിഖ് ടി എം, മുഹമ്മദാലി കോടനാട്, സുബൈർ എം പി, ഫൈസൽ കൂനം മൂച്ചി സംസാരിച്ചു.  ടി.എം.എ സിദ്ധീഖ് സ്വാഗതവും റഷീദ് ചിറ്റപ്പുറം നന്ദിയും പറഞ്ഞു. 

Advertisment