ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

2024 നവംബർ 17 ഞായറാഴ്ച രാത്രി 10 മണിയോടു കൂടി ആറങ്ങോട്ടുകര ഭാഗത്ത് നിന്നും മാട്ടായയിലെ വീട്ടിലേക്ക് ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന ഷക്കീറിനെ എതിരെ വന്ന കാറ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

New Update
Muhammad Shakir

കൂറ്റനാട്: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാട്ടായ ഗ്രീൻ വില്ലയിൽ താമസിക്കുന്ന അമ്മാനത്ത് പുത്തൻ പീടികയിൽ മുസ്തഫയുടെ മകൻ മുഹമ്മദ് ഷക്കീർ (27) ആണ് തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

Advertisment

2024 നവംബർ 17 ഞായറാഴ്ച രാത്രി 10 മണിയോടു കൂടി ആറങ്ങോട്ടുകര ഭാഗത്ത് നിന്നും മാട്ടായയിലെ വീട്ടിലേക്ക് ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന ഷക്കീറിനെ എതിരെ വന്ന കാറ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

പരിക്ക് പറ്റിയ ഷക്കീറിനെ പട്ടാമ്പി നിള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

മാതാവ്: സുലൈഖ. അബ്ദുൽസലാം സഹോദരനാണ്. നടപടിക്രമങ്ങൾക്ക് പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം കട്ടിൽമാടം മഹല്ല് പള്ളി കബർസ്താനിൽ കബറടക്കി. 

Advertisment