/sathyam/media/media_files/2024/11/14/pK0J86N8ajaSM2GGx3bF.jpg)
പാലക്കാട്: കെ.എസ്.ഇ.ബി പാലക്കാട് ഇലക്ട്രിക്കൽ സർക്കിളിന്റെ കീഴിലുള്ള പാലക്കാട് ഇലക്ട്രിക്കൽ ഡിവിഷന്റെ നേതൃത്വത്തിൽ കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് 'ഊർജം 2024' പ്രദർശന മേള ശ്രദ്ധേയമാകുന്നു.
വാതിൽ പടി സേവനങ്ങൾ ലഭിക്കാൻ ചെയ്യേണ്ട മാർഗങ്ങൾ, സ്ഥാപനം നൽകുന്ന സേവനങ്ങൾ, നിരക്കുകൾ പുതുക്കിയ വൈദ്യുതി നിരക്കുകൾ, ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ എങ്ങിനെ നടത്താം, വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ,സുരക്ഷ ഉപകരണങ്ങൾ,
അവ എങ്ങിനെ ഉപയോഗിക്കാം, സബ്ബ്സിഡിയോടെ ഉള്ള സോളാർ കണക്ഷൻ സംബന്ധിച്ച് അറിയേണ്ട വിവരങ്ങൾ, കെ എസ് ഇ ബി ഇലക്ട്രിക്കൽ വിതരണത്തിനായി ഉപയോഗിച്ചു വരുന്ന ഉപകരണങ്ങൾ അടക്കം വൈദ്യുത സുരക്ഷയും വൈദ്യുത സേവനങ്ങളും, അനധികൃത വൈദ്യുത വേലികൾ ഉണ്ടാക്കുന്ന അപകട മാതൃകകൾ, മീറ്റർ റീഡിംഗ് സ്വയം എങ്ങിനെ എടുക്കാം,
തടസ്സരഹിത വൈദ്യുതി സ്മാർട് ഗ്രിഡ്, വൈദ്യുതി അപകടങ്ങൾ തടയാൻ RCCB സ്ഥാപിക്കേണ്ട ആവകാശ്യതയും പ്രാധാന്യവും, വൈദ്യുതി ഉപയോഗം കൂടുന്നതിൻ്റെ കാരണം, കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ, വൈദ്യുതി തടസ്സം ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ, പരിഹാര മാർഗ്ഗങ്ങൾ വൈദ്യുതി വിതരണ ശൃംഗലകൾ, വൈദ്യുതി അപകടങ്ങൾ തടയാൻ കൈ കൊള്ളേണ്ട പ്രതിരോധ മാർഗ്ഗങ്ങൾ,
ജലവൈദ്യുത പദ്ധതികളുടെയും, ന്യൂക്ലിയർ പവർ സ്റ്റേഷനനുകളുടെയും, ഗ്യാസ് ഇൻസുലേറ്റഡ് സബ്ബ് സ്റ്റേഷൻ്റെ മാതൃകകൾ തുടങ്ങി വൈദ്യുതിയുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ടവ വിവരിച്ചു കൊണ്ടുള്ള പ്രദർശന മേള ഈ മാസം 15 ന് അവസാനിക്കും.
കെ എസ് ഇ ബിയുമായി ബന്ധപ്പെട്ട സേവനങ്ങളും സുരക്ഷയും മാർഗ്ഗനിർദ്ദേശങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ 'ഊർജം 2024' കൈപുസ്തകം സ്റ്റാൾ സന്ദർശിക്കുന്നവർക്ക് സൗജന്യമായി നൽകും. സ്റ്റാൾ സന്ദർശിക്കുന്നവരിനിന്ന് നറുക്കെടുപ്പിലൂടെ സമ്മാനവും ഒരുക്കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us