രാഷ്ട്രീയ പ്രേരിത പണിമുടക്ക് തള്ളിക്കളയുക : കെ എസ് ടി എംപ്ലോയീസ് സംഘ്

ടേം ജോബ്, കരാർ ജോലി, 12 മണിക്കൂർ ജോലി എല്ലാം ഇപ്പോൾ തന്നെ കെ എസ് ആർ ടി സി യിൽ നിലവിലുണ്ട്.

New Update
Untitledagan

പാലക്കാട്:  ഇടതു വലതു തൊഴിലാളി യൂണിയനുകൾ നടത്തുന്ന രാഷ്ട്രീയ പ്രേരിത പണിമുടക്ക് കെ എസ് ആർ ടി സി ജീവനക്കാർ തള്ളിക്കളയണമെന്നും കെ എസ് ആർ ടി സി ജീവനക്കാരുടെ സമ്പാദ്യവും തൊഴിലും കവർന്നെടുക്കുന്ന സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിക്കാൻ തയ്യാറാവണമെന്നും കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു ആവശ്യപ്പെട്ടു.

Advertisment

എൻ പി എസ് ഉൾപ്പടെ ജീവനക്കാരിൽ നിന്നും പിടിച്ചെടുക്കുന്ന തുക ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ അടക്കാതെ ജീവനക്കാരൻ്റെ ആസ്തിയും ബസുകൾ  വാങ്ങാതെ സ്ഥാപനത്തിൻെറ ആസ്തിയും കൊള്ളയടിക്കുന്ന ഇടതു ദുർഭരണത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിൻ്റെ ഭാഗമായി പാലക്കാട് ഡിപ്പോയിൽ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്റ്റാറ്റ്യൂട്ടറി പെൻഷൻപുന:സ്ഥാപിക്കുക, ഡി എ അനുവദിക്കുക, പി എഫ് ലോൺ അനുവദിക്കുക, സാലറി സർട്ടിഫിക്കറ്റിലെ ഷുവർട്ടി ഒഴിവാക്കിയ നടപടി പിൻവലിക്കുക, ബസുകളുടേയും ജീവനക്കാരുടേയും കുറവ് നികത്തുക, സ്വകാര്യവൽക്കരണ നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും പ്രതിഷേധത്തിൽ ഉന്നയിച്ചു.

ബിഎംഎസ് പ്രതിഷേധത്തെത്തുടർന്ന് കേന്ദ്ര സർക്കാർ തൊഴിലാളികളെ കേൾക്കാൻ തയ്യാറായതിനാലാണ് ചർച്ചകൾക്കായി ലേബർ കോഡ് മാറ്റി വച്ചത്. നടപ്പിലാക്കാതെ മാറ്റി വച്ച കോഡിലെ പല വ്യവസ്ഥകളും കേരളത്തിൽ ഇപ്പോൾ തന്നെ നടപ്പിലാക്കിക്കഴിഞ്ഞു. 

ടേം ജോബ്, കരാർ ജോലി, 12 മണിക്കൂർ ജോലി എല്ലാം ഇപ്പോൾ തന്നെ കെ എസ് ആർ ടി സി യിൽ നിലവിലുണ്ട്.

കേരളത്തിൽ എല്ലാ തൊഴിലാളി വിരുദ്ധതയും നടപ്പിലാക്കിയ ശേഷം  കേന്ദ്രം നടപ്പിലാക്കാത്ത ലേബർ കോഡിനെതിരെ  കേരളത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള ദേശീയ പണിമുടക്ക് മഹാമഹത്തിൽ കെഎസ്ആർടിസി ആത്മാഭിമാനമുള്ള ജീവനക്കാർക്ക് പങ്കെടുക്കാൻ കഴിയില്ല എന്നും പി.കെ.ബൈജു പറഞ്ഞു.

യൂണിറ്റ് വൈസ് പ്രസിഡൻറ് ഇ.ശശി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജോ.സെക്രട്ടറി എം.കണ്ണൻ, യൂണിറ്റ് സെക്രട്ടറി എം.മുരുകേശൻ, ട്രഷറർ കെ.പ്രജേഷ് എന്നിവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായ ആർ.ശിവകുമാർ, വി.രാജഗോപാൽ, എ.വിനോദ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Advertisment