'മദ്യവും ലഹരിയും നാടിനാപത്ത്', പാലക്കാട് ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ കുടുംബസദസ്സ് സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: 'മദ്യവും ലഹരിയും നാടിനാപത്ത്' എന്ന സന്ദേശമുയർത്തി 32-ാം വാർഡ് ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബസദസ്സ് വാർഡ് കൗൺസിലർ എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു.

Advertisment

ജനമൈത്രി പോലീസ്ജില്ലാ അസി.നോഡൽ ഓഫീസർ വി. ആറുമുഖൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് സമിതി കൺവീനർ എം.കാജാഹുസൈൻ അധ്യക്ഷത വഹിച്ചു. 

നഗരസഭാ കൗൺസിലർ എ. കൃഷ്ണൻ ആശംസകൾ നേർന്നു. എ.ഷെമീർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജാഗ്രതാ സമിതി ഭാരവാഹികളായ അബ്ദുറഹ്മാൻ സ്വാഗതവും എം. ഫൈസൽ നന്ദിയും പറഞ്ഞു.