കുമരനല്ലൂരിന്റെ അഭിമാനമായ ഡോ. നാജിയ അലിയാറിനെ സ്നേഹോപഹാരം നൽകി ആദരിച്ചു

New Update
02c1ad56-0988-4974-9ef4-c2b36f808f76

കുമരനല്ലൂർ: എം.ബി.ബി.എസ്.ൽ ഉന്നത വിജയം നേടി ആതുരസേവന രംഗത്തേക്ക് കടന്നുവന്ന കുമരനല്ലൂരിന്റെ സ്വന്തം ഡോക്ടർ നാജിയ അലിയാറിന് കുമരനല്ലൂർ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു. ദുബായ് കെഎംസിസി സംസ്ഥാന പ്രവർത്തക സമിതി അംഗം ഫൈസൽ തുറക്കൽ സ്നേഹോപഹാരം ഡോ. നാജിയക്ക് കൈമാറി.

Advertisment

നാടിന്റെ അഭിമാനമായി മാറിയ ഡോ. നാജിയയുടെ നേട്ടം സമൂഹത്തിന് പുതിയ പ്രതീക്ഷയും മാതൃകയുമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. തൃത്താല നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അലി കുമരനല്ലൂർ, കപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പത്തിൽ മൊയ്തുണ്ണി, 

മുൻ ബ്ലോക്ക്‌ പഞ്ചായത്ത് അംഗം അമീൻ മാസ്റ്റർ, കപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഫസൽ മാസ്റ്റർ, കുമരനല്ലൂർ ടൗൺ മുസ്ലിം ലീഗ് സെക്രട്ടറി കെ. കെ. സമീർ, ബഹ്‌റൈൻ കെ.എം.സി.സി നേതാവ് ഷഫീഖ് എം.വി., യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി സിറാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

കുമരനെല്ലൂർ വലിയപിടിയക്കൽ അലിയാർ  നസ്രത്ത് ദമ്പദികളുടെ മൂത്ത മകളാണ് നാജിയ. നായിദ. നദാഷാ എന്നിവർ സഹോദരിമാരാണ് പെരിന്തൽമണ്ണ എം ഇ എസ്‌ മെഡിക്കൽ കോളേജിൽ നിന്നാണ് എം ബി ബി എസ്‌ ബിരുദം പൂർത്തിയാക്കിയത്.

Advertisment