ലയേൺസ് ക്ലബ്ബ് ചിറ്റൂരിന്‍റെ ആഭിമുഖ്യത്തില്‍ സെക്കന്റ് ഡിസ്ടിക് ഗവർണ്ണറുടെ ഔദ്യോദിക സന്ദർശനവും ക്രിസ്മസ് - പുതുവത്സരാഘോഷവും നടത്തി

New Update
lions club chittoor

പാലക്കാട്: ലയേൺസ് ക്ലബ്ബ് ചിറ്റൂരിന്റെ നേതൃത്വത്തിൽ ക്ലബ്ബ്-സെക്കൻ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ കെ എം അഷറഫിന്റെ ഔദ്യോഗിക സന്ദർശനവും ക്രിസ്മസ് - പുതുവത്സരാഘോഷവും കുടുംബ സംഗമവും നടത്തി. 

Advertisment

ഗസാല ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ചിറ്റൂർ ക്ലബ് പ്രസിഡന്റ് ബേബി ഷക്കീല അധ്യക്ഷയായി.

ലയൺസ്  ആഗോള സേവന പ്രവർത്തന പ്രവർത്തന മേഖലകളായ ഡയബറ്റിക്, വിഷൻ, ഹങ്കർ, എൻവയോൺമെൻ്റ്, ചെയ്ൽഡ്ഹുഡ് കാൻസർ, ഹുമാനിറ്റേറിയൻ സർവ്വീസ്, യൂത്ത് തുടങ്ങിയവയിൽ 75 ഓളം സേവന പ്രവർത്തനങ്ങൾ കഴിഞ്ഞ 6 മാസങ്ങളിൽ ക്ലബ്ബ് നടത്തിയതായി സെക്രട്ടറി പത്മജ പ്രദീപ് റിപ്പോർട്ട് അവതരണത്തിൽ പറഞ്ഞു.

ഹങ്കർ കോഡിനേറ്റർ  പ്രദീപ് മേനോൻ സ്വാഗതവും ട്രഷറർ  വിജയമോഹൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ ഡിസ്ട്രിക്ട് മെൻ്റർ  മനോജ് കെ മേനോൻ, റീജിയൻ ചെയർമാൻ അച്യുതൻ, സോൺ ചെയർമാൻ അനൂപ് കുമാർ, ചാർട്ടർ പ്രസിഡൻ്റ്  സുകുമാർ, ജയ്മി പ്രവീൺ, ചിറ്റൂർ ക്ലമ്പ് മെമ്പർമാർ വിവിധ ക്ലമ്പുകളിൽ നിന്ന് ക്ഷണിക്കപ്പെട്ട മെമ്പർമാർ തുടങ്ങി 50 ഓളം പേർ പങ്കെടുത്തു.

Advertisment