New Update
/sathyam/media/media_files/2025/12/18/lions-club-event-2025-12-18-13-13-28.jpg)
ചിറ്റൂർ: ലയൺസ് ക്ലബ് ഓഫ് 318ഡിയുടെ ചരിത്രത്തിൽ ആദ്യമായി പ്രൊജക്റ്റ് ഓൺവീൽസ് എന്ന പദ്ധതിയിലൂടെ ഒരു ദിവസം 29 വ്യത്യസ്ത പ്രൊജക്ടുകൾ ചെയ്തുകൊണ്ട് റെക്കോർഡ് നേടി.
Advertisment
ചിറ്റൂർ ജെടിഎസ് സ്കൂളിൽ ലയേൺസ് ഡിസ്ട്രിക്ട് ഗവർണർ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡിസ്റ്റിക് കോഡിനേറ്റർ ജ്യോതിഷ്കുന്നംകുളം, ആർ സി ഗിൽബർട്ട്, ആർ സി സദാനന്ദൻ, തത്തമംഗലം ലയൺസ് ക്ലബ്ബിന്റെയും കൊല്ലംകോട് ലയൺസ് ക്ലബ്ബിന്റെയും ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.
രണ്ട് ക്ലബ്ബുകൾ സംയുക്തമായി 29 പ്രോജക്ടുകൾ ഒരു ദിവസം കൊണ്ട് ചെയ്യുന്നത് സംസ്ഥാനതല റെക്കോർഡ് തന്നെയാണെന്ന് ഡിസ്റ്റിക് ജയകൃഷ്ണൻ അഭിപ്രായപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us