ലയേൺസ് ക്ലബ് ഓഫ് പാം സിറ്റിയുടെ ക്രിസ്മസ് - പുതുവത്സരാഘോഷം പ്രോവിഡൻസ് ഹോമിൽ നടന്നു

മലമ്പുഴ പ്രൊവിഡൻസ് ഹോമിൽ ഡിസ്ട്രിക്റ്റ് 318D 2 nd വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ കെ എം അഷറഫ് പി എം ഐ എഫ് കേക്ക് മുറിച്ച് ഉത്ഘാടനം ചെയ്തു

New Update
lion

മലമ്പുഴ: മാതാപിതാക്കളും ബന്ധുമിത്രാതികളും ഉപേഷിച്ച് മലമ്പുഴ പ്രോവിഡൻസ് ഹോമിലെ സിസ്റ്റേഴ്സിന്റെ സംരക്ഷണത്തിൽ കഴിയുന്ന മുപ്പത്തിയഞ്ച് കുട്ടികളോടും സിസ്റ്റേഴ്സിനോടുമൊപ്പം ക്രിസ്മസ് - പുതുവത്സരാഘോഷം നടത്തി സഹജീവികളോടുള്ളകാരുണ്യം മാതൃകയാക്കിയിരിക്കയാണ് ലയേൺസ് ക്ലച്ച് ഓഫ് പാലക്കാട് പാം സിറ്റി അംഗങ്ങൾ

Advertisment

മലമ്പുഴ പ്രൊവിഡൻസ് ഹോമിൽ ഡിസ്ട്രിക്റ്റ് 318D 2 nd വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ കെ എം അഷറഫ് പി എം ഐ എഫ്  കേക്ക് മുറിച്ച് ഉത്ഘാടനം ചെയ്തു. 

ക്ലബ്ബ് പ്രസിഡന്റ്‌ ആർ. ബാബു സുരേഷ് അധ്യക്ഷത വഹിച്ചു. 

ക്ലബ്ബ് സെക്രട്ടറി എൻ. കൃഷ്ണകുമാർ, പ്രദീപ്‌ മേനോൻ, സിസ്റ്റർ. സാലി ജെയിംസ് പി.ബൈജു. പുരുഷോത്തമൻ,പ്രദീപ് കുമാർ, റിജോ, കെ ആർ വിനോദ്,  ദീപക് രാമചന്ദ്രൻ, അൻസാരി,പി സന്തോഷ്‌ കുമാർ, അഡ്വ:മോഹൻദാസ് പാലാട്ട്, ആർ ശ്രീകുമാർ എന്നിവർ സംസാരിച്ചു.

ക്ലബ്ബിന്റെ നേതൃത്വത്തിൽ അവിടുത്തെ അന്തേവാസികൾക്ക് അത്താഴ വിരുന്ന് നൽകി.

Advertisment