Advertisment

ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല; ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ മധുവിന്റെ കുടുംബം സുപ്രിം കോടതിയിലേക്ക്

New Update
ഇനി വിസ്തരിക്കാനുള്ളത് ഉദ്യോഗസ്ഥരെ; അട്ടപാടി മധു വധകേസിൽ ജാമ്യം നൽകണമെന്ന ആവശ്യവുമായി പ്രതികൾ കോടതിയിൽ

അട്ടപ്പാടി: ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ അട്ടപ്പാടി മധുവിന്റെ കുടുംബം സുപ്രിംകോടതിയിലേക്ക്. ഓന്നാം പ്രതി ഹുസൈന്റെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെയാണ് സുപ്രിം കോടതിയെ സമീപിക്കുക.

Advertisment

ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന് മധുവിന്റെ അമ്മ മല്ലി പറയുന്നു. സുപ്രിം കോടതിയിൽ പോകും. നീതികിട്ടാൻ എതറ്റം വരെയും പോകുമെന്നും അമ്മ കൂട്ടിച്ചേർത്തു. ഹുസൈന്റെ മർദനമാണ് മധുവിന്റെ മരണത്തിന് കാരണമായതെന്ന് മധുവിന്റെ സഹോദരി ആരോപിച്ചു.

മധുവിനെ വനത്തിൽ നിന്ന് കൂട്ടിക്കൊണ്ടുപോരുന്നതിൽ പ്രതിയുടെ സാന്നിധ്യം ഇല്ലാത്തതിനാലാണ് ശിക്ഷ മരവിപ്പിച്ചത്.

കേസിൽ ഒന്ന് മുതൽ 16 വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, 9ാം പ്രതി നജീബ്, പത്താം പ്രതി ബൈജുമോൻ പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി എന്നിവരുടെ വിധിപ്രസ്താവമാണ് വിധിച്ചത്.

Advertisment