മലമ്പുഴയിൽ സമഗ്ര വെൽനസ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ സംരക്ഷണ സന്ദേശയാത്ര സംഘടിപ്പിച്ചു

New Update
1000330238

മലമ്പുഴ: സമഗ്ര വെൽ നസ് എഡ്യൂക്കേഷൻ സൊ സൈറ്റിയുടെ നേതൃത്വത്തിൽ മലമ്പുഴ നിയോജക മണ്ഡലത്തിൽസംഘടിപ്പിച്ച 'എന്റെ ആരോഗ്യമാണ് എന്റെ സമ്പത്ത്' എന്ന സന്ദേശവുമായി നടത്തുന്ന ആരോഗ്യ സംരക്ഷണ സന്ദേശ യാത്ര എ പ്രഭാകരൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

Advertisment

മുട്ടിക്കുളങ്ങര സെന്റ് ആൻസ് സീനിയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ സംഘടനാ പ്രസിഡന്റ് സണ്ണി ജോസഫ് മണ്ഡപത്തി കുന്നേൽ അധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ജോസ്മി എം ജോസ് ആമുഖ പ്രഭാഷണം നടത്തി.

1000330239

ഗവ: ആയുർവേദ ഹോസ്പിറ്റൽ ഡി എം ഒ ഡോ: ആഗ്നസ് ക്ലീറ്റസ് ആരോഗ്യസംരക്ഷണം എന്ന വിഷയത്തിൽ ക്ലാസെടുത്തു. സംഘടന സെക്രട്ടറി ജോർജ്ജ് സിറിയക്, ട്രഷറർ ടി എസ് വാണി, വൈസ് പ്രസിഡന്റ് ജോസ് ചാലക്കൽ എന്നിവർ സംസാരിച്ചു.

സന്ദേശ ബാനർ പ്രിൻസിപ്പൾസിസ്റ്റർ ജോസ്മിഎം ജോസിന് നൽകിക്കൊണ്ട്ഡോ: ആഗ്നസ് ക്ലീറ്റർ പ്രകാശനം ചെയ്തു.

Advertisment