ജീവനക്കാരുടെ ആനുകൂല്യങ്ങൾ അനന്തമായി വൈകിപ്പിക്കുന്നത് കേരളാ സർക്കാരിന് ഭൂഷണമല്ല: ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് ഓർഗനൈസേഷൻ മലമ്പുഴ മേഖല സമ്മേളനം

author-image
ജോസ് ചാലക്കൽ
New Update
joint council malambuzha convension

മലമ്പുഴ: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജീവനക്കാരുടെ ആനുകൂല്ല്യങ്ങൾ അനന്തമായി വൈകിപ്പിക്കുന്നത് ഇടതു സർക്കാരിന് ഭൂഷണമല്ലെന്നും മുൻ കാല പ്രാബല്യത്തോടു കൂടി അനുവദിക്കണമെന്നും ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് ഓർഗനൈസേഷൻ മലമ്പുഴ മേഖല സമ്മേളനം പ്രമേയത്തിലൂടെസർക്കാരിനോട് ആവശ്യപ്പെട്ടു.

Advertisment

മലമ്പുഴ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന മേഖല സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആർ.രമേഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എം.ഷാനവാസ് അദ്ധ്യക്ഷനായി. ഷിബു ആൽബർട്ട് രക്തസാക്ഷി പ്രമേയവും എം. രമ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

മേഖല സെക്രട്ടറി വി.എസ് ബാബു ട്രഷറർ ടി.ജഗദീഷ്, ബി.പ്രമിത, കെ. മനോജ്, വിനോജ്, എന്നിവർ പ്രസംഗിച്ചു. സംഘടന റിപ്പോർട്ട് ജില്ലാ സെക്രട്ടറി പി.ഡി. അനിൽകുമാർ അവതരിപ്പിച്ചു. 

office brerers joint council

പ്രവർത്തന റിപ്പോർട്ട് മേഖല സെക്രട്ടറി വി.എസ് ബാബു അവതരിപ്പിച്ചു. ട്രഷറർ ടി.ജഗദീഷ് വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. ചർച്ച, തെരഞ്ഞെടുപ്പ് എന്നിവ ഉണ്ടായി. പുതിയ ഭാരവാഹികളായി. പ്രജോയ് ( പ്രസിഡന്റ്) ആർ.രജനി, സി.രാജീവ് (വൈസ് പ്രസിഡന്റ് മാർ) എം.ഷാനവാസ് (സെക്രട്ടറി) വിനോജ്, പി. ലക്ഷ്മി (ജോ: സെക്രട്ടറിമാർ) ടി.ജഗദീഷ് (ട്ര ഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Advertisment